BusinessQatar

ഇന്ത്യൻ മത്സ്യങ്ങൾക്കുള്ള നിരോധനം നീക്കി ഖത്തർ

ഇന്ത്യയിൽ നിന്നുള്ള മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് ഖത്തർ നീക്കിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഏതാനും ഇറക്കുമതികളിൽ നിന്ന് വിബ്രിയോ കോളറ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഫിഫ ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു നിരോധനം ഏർപ്പെടുത്തിയത്.

നിരോധനം താത്കാലികമാണെന്നും ഫുട്ബോൾ ഇവന്റിന് മുന്നോടിയായി തങ്ങളുടെ രാജ്യത്ത് മതിയായ ടെസ്റ്റിംഗ് ലബോറട്ടറികളുടെ അഭാവം മൂലമാണ് ഇതെന്നും ഖത്തർ അധികൃതർ ഇന്ത്യയെ അറിയിച്ചിരുന്നു.

കേന്ദ്ര വാണിജ്യ വകുപ്പും ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രശ്‌നം പരിഹരിക്കാൻ നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് തീരുമാനം. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി നിരവധി റൗണ്ട് ചർച്ചകൾ നടന്നിരുന്നു.

സമാനമായി, ചൈന ഏർപ്പെടുത്തിയിരുന്ന ഇന്ത്യൻ സീഫുഡ് നിരോധനവും ചൊവ്വാഴ്ച നീക്കിയതോടെ ഇന്ത്യൻ സമുദ്ര വിപണിക്ക് ഇത് ആശ്വാസകരമായ കാര്യമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button