Qatar
ഖത്തറിലെ ഇന്ത്യക്കാർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പണ് ഹൗസ് ഈ മാസം 24 ന്, വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 3 മുതൽ 5 മണി വരെയാണ് ഓപ്പണ് ഹൗസ് നടക്കുക.
പങ്കെടുക്കാൻ താല്പര്യമുള്ളവർ labour.doha@mea.gov.in എന്ന ഇ മെയിലിലേക്ക് അപേക്ഷകൾ അയക്കണം. എംബസ്സിയിൽ നേരിട്ട് ഹാജറാവുകയുമാകാം. 50411241 എന്ന ഫോണ് നമ്പർ വഴിയും സൂം പ്ലാറ്റ്ഫോമിലൂടെയും (മീറ്റിംഗ് ഐഡി 830 1392 4063, പാസ് കോഡ് 121600) ഓപ്പണ് ഹൗസിൽ പങ്കെടുക്കാവുന്നതാണ്.