ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം; 2023 ഇന്ത്യ-ഖത്തർ ബന്ധത്തിന് 50 വർഷം
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഇന്നലെ ദോഹയിലെ ഇന്ത്യൻ എംബസിയിൽ മുന്നൂറിലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആചരിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ എംബസി പരിസരത്ത് ദേശീയ പതാക ഉയർത്തി, തുടർന്ന് ദേശീയ ഗാനം ആലപിച്ചു.
ഇന്ത്യയും ഖത്തറും തമ്മിൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികമാണ് 2023 എന്ന് ഡോ. മിത്തൽ എടുത്തുപറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ പാലമായി നിലകൊള്ളുന്ന ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിനോടനുബന്ധിച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ഇന്ത്യൻ സ്കൂൾ കുട്ടികളും കമ്മ്യൂണിറ്റി അംഗങ്ങളും സാംസ്കാരിക പരിപാടികളും ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു.
എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും യു ട്യൂബ് ചാനലിലും ഒരേസമയം ലൈവ് സ്ട്രീമിംഗ് സഹിതം ഹൈബ്രിഡ് ഫോർമാറ്റിലും ഇവന്റ് നടന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB