ഖത്തറിൽ ജോലി മാറാൻ ഉദ്ദേശിക്കുന്നവർക്ക് നിലവിലെ കമ്പനിയിൽ നിന്ന് NOC കിട്ടുമോ എന്നത് പലപ്പോഴും തലവേദന ആണ്. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനികൾ NOC ആവശ്യപ്പെടുന്നതും പ്രവാസികളെ കുഴക്കുന്നു. എന്നാൽ 2020 സെപ്റ്റംബറിൽ ഖത്തർ സർക്കാർ പ്രഖ്യാപിച്ച ഭേദഗതി പ്രകാരം, ജോലി മാറാൻ ഇപ്പോൾ NOC ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. ജോലി മാറാൻ ഉദ്ദേശിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു:
1. മിനിസ്ട്രി ഓഫ് ലേബർ വെബ്‌സൈറ്റിൽ നിന്ന് ചെയ്ഞ്ച് എംപ്ലോയർ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കുക. ഈ ഫോമിൽ പുതിയ എംപ്ലോയർ സ്റ്റാമ്പ് ചെയ്ത് ഒപ്പ് വെക്കണം. https://www.adlsa.gov.qa/en/E-Services/EServicesAttachments/Change%20Employer%20Form.pdf
2. ശേഷം ഇതേ പോർട്ടലിൽ (http://e-notice.adlsa.gov.qa/Login.aspx?ReturnUrl=%2f) കയറി ക്യൂഐഡിയും ഐഡി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും നൽകി ലോഗിൻ ചെയ്യുക. ശേഷം നേരത്തെ പൂരിപ്പിച്ച ഫോമിന്റെ സ്‌കാൻഡ് കോപ്പി അപ്ലോഡ് ചെയ്യുക. പ്രത്യേക ക്വാളിഫിക്കേഷൻ ആവശ്യമുള്ള ജോലികൾക്ക് അവയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് കോപ്പികളും 60 വയസിന് മുകളിൽ പ്രായം ഉള്ളവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് കോപ്പിയും അപ്ലോഡ് ചെയ്യണം.
ഇതോടെ നിങ്ങൾക്ക് എംപ്ലോയർ ചേഞ്ച് നമ്പർ (EC number) ലഭിക്കും. ഈ നമ്പർ നോട്ട് ചെയ്ത് വെക്കുക.
3. ഫോം പരിശോധിച്ച് മന്ത്രാലയം തീരുമാനം എടുക്കും. തെറ്റായ വിവരങ്ങളുള്ള അപേക്ഷകൾ നിരസിക്കപ്പെടും. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ക്യൂഐഡിയും EC നമ്പറും നൽകി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
4. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ വർക്കർ, പുതിയ എംപ്ലോയർ, പഴയ എംപ്ലോയർ എന്നിവർക്ക് മന്ത്രാലയത്തിന്റെ SMS ലഭിക്കും. വർക്കർക്ക് ബാധകമായ നോട്ടീസ് പിരീഡ് ഇതിൽ സൂചിപ്പിക്കും. രണ്ട് വർഷത്തിൽ താഴെ ജോലി ചെയ്ത ആൾക്ക് 1 മാസവും 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്ത ആൾക്ക് 2 മാസവുമാണ് നോട്ടീസ് പിരീഡ്. കമ്പനിയുമായി ആലോചിച്ചു ഇതിൽ മാറ്റങ്ങൾ വരുത്താം.
5. നോട്ടീസ് പിരീഡിന് ശേഷം ജോലിയിൽ പ്രവേശിക്കുന്ന നിങ്ങൾക്ക് വേണ്ടിയുള്ള എംപ്ലോയീസ് കരാർ പുതിയ കമ്പനി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഓതന്റിക്കേഷൻ സിസ്റ്റം (https://elcr.adlsa.gov.qa/) ഉപയോഗിച്ച് 3 മാസത്തിനുള്ളിൽ തയ്യാറാക്കണം. കരാറിന്റെ കോപ്പി നിങ്ങൾക്ക് നല്കണം. മന്ത്രാലയത്തിന്റെ പോർട്ടലിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.
6. തൊഴിൽ കരാർ ഓതന്റിക്കേറ്റ് ആയ ശേഷം, നിങ്ങൾക്ക് മെട്രാഷ് 2 വിൽ പുതിയ ക്യൂഐഡിക്ക് അപേക്ഷിക്കാം. ശേഷം ആ ക്യൂഐഡി ഉപയോഗിച്ച് പുതിയ സ്ഥാപനത്തിൽ ജോലി ചെയ്യാം.
ഇത്തരത്തിൽ സ്പോണ്സർഷിപ്പ് മാറാൻ ശ്രമിക്കുമ്പോൾ സാധാരണ ഗതിയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും ചുവടെ:
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j