ഖത്തറിൽ മിതമായ ലക്ഷണം മാത്രമുള്ള കോവിഡ് രോഗികൾ 10 ദിവസം ഹോം ഐസൊലേഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഒമ്പത് പോയിന്റുകളടങ്ങിയ മാർഗരേഖയാണ് മന്ത്രാലയം തയ്യാറാക്കിയത്.
- ആദ്യത്തെ അഞ്ച് ദിവസം മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് വേർപെടുത്തി ബാത്ത്റൂം ഉള്ള ഒരു മുറിയിൽ താമസിക്കുക.
- മുറിയിൽ ശരിയായ വെന്റിലേഷൻ ഉറപ്പാക്കുക.
- സന്ദർശകരെ വീട്ടിലേക്ക് അനുവദിക്കാതിരിക്കുക
- വീടുവിട്ടിറങ്ങരുത്
- വീട്ടിലെ മറ്റാരെയെങ്കിലും ബന്ധപ്പെടണമെങ്കിൽ ഫോൺ മാത്രം ഉപയോഗിക്കുക.
- ഒരു കുടുംബാംഗത്തിനെയോ സുഹൃത്തിനെയോ ഭക്ഷണമോ മരുന്നോ വാങ്ങുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കുക
- പരിചരണം നൽകാൻ കുടുംബത്തിലെ ഒരു അംഗത്തെ മാത്രമേ അനുവദിക്കാവൂ. പരിചരണം നൽകുന്നയാൾ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം മാസ്കും ഗ്ലൗസും ധരിക്കുകയും മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കൈ കഴുകുകയും വേണം. രോഗിക്കും പരിചാരകനും ഇടയിൽ എല്ലായ്‌പ്പോഴും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം ഉണ്ടാകണം.
- ഐസൊലേഷന്റെ ആദ്യ അഞ്ച് ദിവസങ്ങൾക്ക് ശേഷം, നിങ്ങളുടെ മുറിയിൽ നിന്ന് മാസ്‌ക് ധരിച്ചു കൊണ്ട് വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകാം.
- അവസാനമായി, നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ 16000 എന്ന നമ്പറിൽ ബന്ധപ്പെടുക.