മിഡിൽ ഈസ്റ്റിൽ ആദ്യമായി ഗ്രീൻ ആൻഡ് സസ്‌റ്റൈനബിൾ മെഡിക്കൽ ലബോറട്ടറീസ് സർട്ടിഫിക്കേഷൻ നേടി എച്ച്എംസി
ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ (HMC) ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി (DLMP) യൂറോപ്യൻ ഫെഡറേഷൻ ഓഫ് ക്ലിനിക്കൽ കെമിസ്ട്രി ആൻഡ് ലബോറട്ടറി മെഡിസിനിൽ (EFLM) നിന്ന് ഗ്രീൻ ആൻഡ് സസ്‌റ്റൈനബിൾ മെഡിക്കൽ ലബോറട്ടറീസ് സർട്ടിഫിക്കേഷൻ നേടി. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന മിഡിൽ ഈസ്റ്റിലെയും യൂറോപ്പിന് പുറത്തെയും ആദ്യത്തെതാണ് എച്ച്എംസി ലബോറട്ടറീസ്.
കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റുകളിൽ നിന്നും (CAP) ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണലിൽ നിന്നും (JCI) നിന്നും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അക്രഡിറ്റേഷനുകളും HMC-യുടെ DLMP-ക്ക് ലഭിച്ചിട്ടുണ്ട്.
ക്ലിനിക്കൽ കെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി, അനാട്ടമിക് പാത്തോളജി, ഇമ്മ്യൂണോളജി, സെല്ലുലാർ തെറാപ്പി, ഡയഗ്നോസ്റ്റിക് ജെനോമിക്സ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നിവയുൾപ്പെടെ എച്ച്എംസിയുടെ ലാബുകളിലെ എല്ലാ പ്രധാന സ്പെഷ്യാലിറ്റികളും ഗ്രീൻ ലാബ്‌സ് സർട്ടിഫിക്കേഷൻ ഉൾക്കൊള്ളുന്നുവെന്ന് എച്ച്എംസിയിലെ ഡിഎൽഎംപി മേധാവി ഡോ. ഐനാസ് അൽ കുവാരി അറിയിച്ചു.
പരിസ്ഥിതി സൗഹൃദ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ സംരക്ഷണ സംഘടനകളും സുസ്ഥിരതയ്ക്ക് സംഭാവന നൽകണമെന്നും ഡോ. അൽ കുവാരി ഊന്നിപ്പറഞ്ഞു. ഉയർന്ന നിലവാരമുള്ള രോഗി പരിചരണം നൽകുമ്പോൾ വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ എടുത്തുകാണിച്ചു.
ഗ്രീൻ ലാബ്‌സ് സർട്ടിഫിക്കേഷൻ ലാബുകൾ എങ്ങനെ അപകടകരമായ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നു, ഊർജ്ജം ഉപയോഗിക്കുന്നു, മാലിന്യം കൈകാര്യം ചെയ്യുന്നു, വെള്ളം കൈകാര്യം ചെയ്യുന്നു എന്നിവ പരിശോധിക്കുന്നു. ഇതിനായി എച്ച്എംസി പരിസ്ഥിതി സേവനങ്ങളും എഞ്ചിനീയറിംഗ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്ന് ഒരു ടീമിനെ രൂപീകരിച്ചു, പുരോഗതി നിരീക്ഷിക്കാൻ സുസ്ഥിരതാ സമിതിയും രൂപീകരിച്ചു.