ഖത്തറിൽ വ്യാപക മഴ; ഏറ്റവുമധികം പെയ്തത് ഹമദ് എയർപോർട്ടിൽ
ഇന്നലെ (2022 ഡിസംബർ 26) ഖത്തറിൽ ഏറെക്കുറെ എല്ലാ പ്രദേശത്തും മഴ പെയ്തു. രാജ്യത്തിന്റെ ഓരോ പ്രദേശത്തും രേഖപ്പെടുത്തിയ മഴയുടെ അളവ് സംബന്ധിച്ച വിശദാംശങ്ങൾ ഖത്തർ കാലാവസ്ഥാ നിരീക്ഷണം പുറത്തുവിട്ടു.
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ 15.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന മഴയാണിത്.
അതേസമയം വടക്കൻ അൽ ജുമൈലിയയിൽ 1.1 മില്ലീമീറ്ററും അയൽ മേഖലയായ അൽ ഖോറിൽ 1.6 മില്ലീമീറ്ററുമാണ് രേഖപ്പെടുത്തിയത്. 13.2 മില്ലീമീറ്റർ രേഖപ്പെടുത്തിയ മെസൈമീറിലും മെസായിദിലും ഉയർന്ന മഴയിൽ രണ്ടാം സ്ഥാനം രേഖപ്പെടുത്തി.
ഓരോ പ്രദേശത്തും ഇന്നലെ ലഭിച്ച മഴയുടെ അളവ്:
അൽ ഷഹാനിയ – 1.7 മി.മീ
ഖത്തർ യൂണിവേഴ്സിറ്റി – 7.9 മി.മീ
ലുസൈൽ -9 മി.മീ
ദോഹ – 8.8 മി.മീ
അൽ റയാൻ – 5.2 മി.മീ
മുകൈൻസ് – 4.3 മി.മീ
അൽ വക്ര – 6.4 മി.മീ
അൽ കരാന – 2.4 മി.മീ
അബു സംര – 12 മി.മീ
തുറൈന – 9.8 മിമി
സുദന്തിലെ – 4.7 മി.മീ
അതേസമയം, വൈകുന്നേരം 6 മണിവരെയുള്ള കാലാവസ്ഥാ റിപ്പോർട്ടിൽ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പിന്നീട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മൂടൽ മഞ്ഞും തണുപ്പും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് അറിയിച്ചു. ഇന്ന് 4 മുതൽ 8 കിലോമീറ്റർ വരെയായിരിക്കും ദൃശ്യത.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB