വേനലവധി അവസാനിക്കുകയും താമസക്കാർ ഖത്തറിലേക്ക് മടങ്ങി വരികയും ചെയ്യുന്ന സാഹചര്യത്തിൽ, നിരവധി നടപടിക്രമങ്ങളുമായി യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.
യാത്രക്കാരുടെ സൗകര്യത്തിനായി, അറൈവൽ ഇമിഗ്രേഷൻ ഹാളിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു. വലുപ്പം കൂടിയതോ ക്രമരഹിതമായ രൂപത്തിലുള്ളതോ ആയ ചെക്ക്-ഇൻ ലഗേജുകൾ പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ ബാഗേജ് റിക്ലെയിം ബെൽറ്റുകളിൽ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹാർഡ്-ഷെൽ കെയ്‌സ് ബാഗുകളിൽ ദുർബലമായ ഇനങ്ങൾ സുരക്ഷിതമായി പായ്ക്ക് ചെയ്യുന്നതും ബാഗുകൾ വീണ്ടെടുക്കുന്നതിന് മുമ്പ് ഉടമസ്ഥാവകാശം പരിശോധിക്കുന്നതും ബാഗ് ടാഗ് പരിശോധിക്കുന്നതും നല്ലതാണ്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് വിമാനത്താവളത്തെയും നഗരത്തെയും തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന ഗ്രൗണ്ട് ട്രാൻസ്പോർട്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അറൈവൽ ഹാളിന്റെ ഇരുവശത്തുമായി ബസ് പവലിയനും ടാക്സി പവലിയനും സ്ഥിതി ചെയ്യുന്നു. ഈ അംഗീകൃത ടാക്സികൾ ഉയർന്ന ഗുണമേന്മയ്ക്കും പെർഫോമൻസ് സ്റ്റാന്ഡേഡിനും വിധേയമായതിനാൽ ടാക്‌സി പവലിയനിൽ നിന്ന് ടാക്‌സികൾ ഉപയോഗിക്കാൻ യാത്രക്കാരോട് നിർദ്ദേശിക്കുന്നു.
എയർപോർട്ട് ടെർമിനലിൽ നിന്ന് നടക്കാനുള്ള ദൂരത്തിലാണ് മെട്രോ സ്റ്റേഷൻ. ഓരോ 3 മിനിറ്റിലും ട്രെയിനുകൾ ഓടുന്നു.
യാത്രക്കാർക്ക് ഹ്രസ്വകാല കാർ പാർക്ക് ഉപയോഗിക്കാം. കാർ വാടകയ്‌ക്ക് നൽകൽ, ലിമോസിൻ സേവനങ്ങൾ എന്നിവയെല്ലാം അറൈവൽ ഹാളിന് അടുത്ത് ലഭ്യമാവും. വാലെറ്റ് സേവനം പ്രയോജനപ്പെടുത്തിയ യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ എത്തുമ്പോൾ ഡിപാർച്ചർ കർബ്സൈഡിൽ നിന്ന് കയറാനാവും.
മുഴുവൻ സമയവും യാത്രക്കാരെ സഹായിക്കാൻ എയർപോർട്ട് സ്റ്റാഫ് ലഭ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG