ഹമദ് എയർപോർട്ട് വഴി ഖത്തറിലേക്കെത്തുന്ന യാത്രക്കാർക്ക് പ്രവേശനം എളുപ്പമാക്കാനുള്ള നിർദ്ദേശങ്ങളുമായി എയർപോർട്ട് അധികൃതർ

വേനൽ അവധിക്കാലം അവസാനിച്ചും പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) വഴി തിരിച്ചെത്തുന്ന യാത്രക്കാർക്ക് പ്രവേശനം എളുപ്പമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി എയർപോർട്ട് അധികൃതർ.
ഖത്തറിലേക്കെത്തുന്ന യാത്രക്കാരെ പിക്ക് ചെയ്യാൻ വരുന്ന വാഹനങ്ങൾ വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കർബ്‌സൈഡിൽ നിർത്തുന്നതിനുള്ള പിഴ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
യാത്രക്കാർക്ക് ദോഹയിൽ എത്താൻ നിരവധി ഗതാഗത ഓപ്ഷനുകൾ അറൈവൽസ് ഹാളിനുള്ളിൽ തന്നെയുണ്ട്. അറൈവൽസ് ഹാളിന് എതിർവശത്തുള്ള പാർക്കിംഗ് ഏരിയയിലെ പിക്ക്-അപ്പ് സോണിൽ ഉബർ, ബദ്ർഗോ പോലുള്ള റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ ലഭ്യമാണ്. ടെർമിനലിൽ നിന്ന് ഇൻഡോറിലൂടെ തന്നെ നടന്നെത്താവുന്ന ദോഹ മെട്രോയും യാത്രക്കാർക്ക് ഉപയോഗിക്കാം. നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് മെട്രോ ബന്ധിപ്പിക്കുന്നു.
അറൈവൽസ് ഹാളിന്റെ ഓരോ കോണിലുമുള്ള പ്രത്യേക പവലിയനുകളിൽ അംഗീകൃത ടാക്സികളും ബസുകളും ലഭ്യമാണ്. ഈ സേവനങ്ങൾ സുരക്ഷ, നല്ല നിലവാരം, സാധനങ്ങൾ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാനുള്ള സാധ്യത എന്നിവ ഉറപ്പാക്കുന്നു. കാർ വാടകയ്‌ക്കെടുക്കൽ, ലിമോസിനുകൾ, വാലറ്റ് പാർക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളും ഡിപ്പാർച്ചർ, അറൈവൽസ് എന്നിവയിൽ ലഭ്യമാണ്.
ബാഗേജ് കളക്ഷനും വളരെ എളുപ്പമാണ്. സ്‌ട്രോളറുകൾ, വീൽചെയറുകൾ പോലുള്ള വലിയ ഇനങ്ങൾ പ്രത്യേക ബാഗേജ് ബെൽറ്റ്‌സ് എ, ബി എന്നിവയിൽ സ്ഥാപിച്ചിരിക്കുന്നു. കേടുപാടുകൾ ഒഴിവാക്കാൻ പെട്ടന്ന് കേടുപാടുകൾ വരുന്ന വസ്‌തുക്കൾ ഹാർഡ്-ഷെൽ ലഗേജുകളിൽ പായ്ക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു. യാത്രക്കാർ പോകുന്നതിനുമുമ്പ് അവരുടെ ബാഗേജ് ടാഗുകൾ പരിശോധിക്കണം. സഹായം ആവശ്യമുണ്ടെങ്കിൽ, അറൈവൽസ് ഹാളിൽ സ്ഥിതി ചെയ്യുന്ന ബാഗേജ് സർവീസസ് ഓഫീസുമായി ബന്ധപ്പെടാം.
ഇ-ഗേറ്റുകൾ ഇമിഗ്രെഷൻ പ്രക്രിയ വേഗത്തിലാക്കുന്നു. 130 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ള കുട്ടികളുള്ള കുടുംബങ്ങൾ ഉൾപ്പെടെയുള്ള യോഗ്യരായ യാത്രക്കാർക്ക് വേഗത്തിൽ പുറത്തു വരുന്നതിനായി ഈ സേവനം ഉപയോഗിക്കാം.
ദോഹയിലേക്കുള്ള ഓരോ യാത്രക്കാരന്റെയും യാത്രയുടെ അവസാന ഭാഗം എളുപ്പവും സുരക്ഷിതവും സമ്മർദ്ദരഹിതവുമാക്കുക എന്നതാണ് എച്ച്ഐഎയുടെ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/ED8ORmgg0VSJ8jRlQrvpiq?mode=ems_copy_c