QatarTravel

ഹയ്യ കാർഡ് തൊഴിൽ വിസയല്ല; തട്ടിപ്പ് കാണിച്ചാൽ അറസ്റ്റ്

ദോഹ: ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ തൊഴിൽ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്‌ഫോം സിഇഒ സയീദ് അലി അൽ കുവാരി വ്യക്തമാക്കി. ഹയ്യ ഒരു തൊഴിൽ വിസയല്ലെന്നും അങ്ങനെ ആക്കി മാറ്റാൻ (convert ചെയ്യാൻ) കഴിയില്ലെന്നും അദ്ദേഹം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ, ഹയ്യ കാർഡ് തൊഴിൽ വിസയായി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഉയർന്ന ഫീസ് ഈടാക്കുകയും വ്യാജ തൊഴിൽ ക്ലെയിമുകൾ നടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ടൂറിസ്റ്റ് എൻട്രി, ETA ഉള്ള എൻട്രി, GCC റസിഡന്റ് എൻട്രി, GCC നാഷണൽ കംപാനിയനുള്ള എൻട്രി, കോൺഫറൻസ് & ഇവന്റ് എൻട്രി എന്നിവയാണ് നിലവിലെ ഹയ്യ സന്ദർശന വിഭാഗങ്ങൾ. ഇത് പ്രയോജനപ്പെടുത്തുന്ന ആളുകൾക്ക് 2024 ജനുവരി 24 വരെ രാജ്യത്ത് തുടരാം.

ഈ വർഷം ജനുവരിയിൽ പെർമിറ്റ് അവസാനിക്കാനിരിക്കെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്ന പൊതു ആവശ്യത്തെത്തുടർന്ന് 2024 ജനുവരി 24 വരെ ഹയ്യ പ്ലാറ്റ്ഫോം നീട്ടി നൽകുകയായിരുന്നു. ഇപ്പോൾ ഖത്തറിലേക്കുള്ള എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്കുമുള്ള ഒരൊറ്റ പോർട്ടലായി ഹയ്യ പ്ലാറ്റ്ഫോം നവീകരിച്ചിട്ടുണ്ട്.

ഹയ്യയ്ക്ക് അപേക്ഷിക്കുന്നത് “starightforward” ആണെന്ന് അൽ കുവാരി വിശദീകരിച്ചു. ഫോട്ടോകളും ഡോക്യുമെന്റുകളും അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്.

കൂടാതെ, പ്രോസസ്സിംഗ് പ്രയോഗിക്കുന്നതിനുള്ള സമയദൈർഘ്യം ഈ രേഖകളെ അടിസ്‌ഥാനപ്പെടുത്തിയായിരിക്കുമെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു. “എന്നാൽ അവർ ആവശ്യമായ മാനദണ്ഡങ്ങൾ, ഡാറ്റ ശേഖരണം, രേഖകളുടെ വ്യക്തത എന്നിവ പാലിക്കുന്നിടത്തോളം, മറുപടി 48 മണിക്കൂറിൽ കൂടുതൽ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.”

ഹയ്യ കാർഡ് ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായവരെ കുറിച്ച്, ഹയ്യ കാർഡിൽ ലഭ്യമായ വിവരങ്ങൾ വ്യാജമായി ഉണ്ടാക്കിവർ മാത്രമേ വ്യക്തികളെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നു ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബേക്കർ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button