Qatar
ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് പരാജയപ്പെടുത്തി. വുഡൻ ഡിഷുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആകെ 12.90 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.
വീഡിയോയിൽ, ഹാഷിഷ് ഉള്ളിൽ നിറച്ചിരിക്കുന്നത് കണ്ടെത്താൻ ഉദ്യോഗസ്ഥർ സാധനങ്ങൾ വേർപെടുത്തുന്നത് കാണാം.
ഖത്തറിൽ മയക്കുമരുന്ന് വേട്ട ദിനംപ്രതി തുടരുകയാണ്. സെപ്തംബർ നാലിന്, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 7,476 ക്യാപ്റ്റഗൺ ഗുളികകളും 161.7 ഗ്രാം ഭാരമുള്ള ഒരു ബാഗ് പൊടിച്ച ഗുളികകളും പിടിച്ചെടുത്തിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX