Qatar

‘ഹലുവാമനസ്സുകൾക്ക്’ നാളെ മുതൽ മാർക്ക് ആന്റ് സേവിൽ കോഴിക്കോടൻ വിരുന്ന്; ഹലുവകൾ വാങ്ങി മടങ്ങാം

കോഴിക്കോടൻ ഹൽവകൾ മലയാളിയുടെ പലഹാരപ്രേമത്തിന്റെ എക്കാലത്തെയും ഗൃഹാതുരതയാണ്. മധുര മൃദുല മനോഹരമായ ‘അലുവാക്കഷണങ്ങൾ’ നുള്ളിയെടുക്കാൻ കൊതിക്കാത്ത മലയാളി മനസ്സുകളില്ല. കോഴിക്കോടൻ തെരുവുകളിലെ ആ ബഹുവർണ്ണ ഹലുവകളുടെ നെയ് സുഗന്ധമുള്ള കാഴ്ചകൾ നമ്മുടെ ഖത്തറിലെത്തിയാലോ. നാളെ മുതൽ മാർക്ക് & സേവ് ഹൈപ്പർമാർക്കറ്റിൽ നിന്ന് ഹലുവകൾ വാങ്ങി വീട്ടിൽക്കൊണ്ടുപോയി മതിവരുവോളം കഴിക്കാം.

കോഴിക്കോടൻ രുചിപാരമ്പര്യങ്ങൾ തനത് മികവിൽ ആഘോഷിക്കുന്ന ഹൽവ ഫെസ്റ്റ് നാളെ മുതൽ മെയ് 24 വരെ ഓൾഡ് എയർപോർട്ട് മാർക് ആന്റ് സേവ് ഹൈപ്പർസ്റ്റോറിൽ നടക്കുകയാണ്. 

പരമ്പരാഗത കോഴിക്കോടൻ ഹലുവകൾക്ക് പുറമെ, ബദാം, തേങ്ങാപ്പാൽ, ചിക്കു , ബനാന, ഇളനീർ, ഡ്രൈ ഫ്രൂട്ട്സ് , ഗ്രീൻ ചില്ലി, ഈത്തപ്പഴം , മുന്തിരി , ഇഞ്ചി , അറേബ്യൻ , ചക്കപ്പഴം, പൈനാപ്പിൾ, മാമ്പഴം, തണ്ണിമത്തൻ, കൂടാതെ ഗോതമ്പ് ഹൽവ, കൊപ്ര ഹൽവ തുടങ്ങി ഹൽവകളുടെ ഇത് വരെ കേൾക്കാത്ത വെറൈറ്റി കൂടിയാവുമ്പോൾ ഹൽവ പ്രേമികൾക്കായി ഒരു കോഴിക്കോടൻ മധുര സൽക്കാരമാണ് ഇവിടെ ഒരുങ്ങുന്നത്.

ഏറ്റവും ലാഭകരമായ വിലയിലും തിരഞ്ഞെടുപ്പിലും ഹൽവകൾ വാങ്ങാനും ഉപഭോക്താക്കൾക്ക് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button