Hot NewsQatar

എല്ലാ അർജന്റീന താരങ്ങൾക്കും ബിഷ്ത് അയച്ചു കൊടുക്കും; മെസ്സിയുടെ ബിഷ്തിന് ഒരു മില്യൺ ഡോളർ വാഗ്ദാനം; ബിഷ്ത് വിരുദ്ധതക്കെതിരെ അറബ് സോഷ്യൽ ലോകം

ലോകകപ്പ് പ്രഖ്യാപിച്ചത് മുതൽ ഖത്തറിനെതിരെ തുടങ്ങിയ പാശ്ചാത്യ മുറുമുറുപ്പ് ടൂർണമെന്റ് അവസാനിച്ചിട്ടും തീരുന്നില്ല. ഒരു തുണിക്കഷണം ആണ് ഏറ്റവും പുതിയ ഇര. ഞായറാഴ്ച ലോകകപ്പ് ട്രോഫി ഉയർത്തിയ ലയണൽ മെസ്സിയെ ഖത്തർ സ്റ്റേറ്റ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അറബ് വസ്ത്രമായ സ്വർണ ബിഷ്ത് അണിയിച്ചതിനെ തുടർന്ന് പാശ്ചാത്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ നിറയുകയായിരുന്നു.

വിശേഷ അവസരങ്ങളിൽ അറബികൾ ആദരസൂചകമായി അണിയിക്കുന്ന വസ്ത്രമാണ് ബിഷ്ത്. അമീർ അണിയിച്ച ശേഷം ട്രോഫിയുമായുള്ള ആഹ്ലാദ പ്രകടനങ്ങളിൽ ഉടനീളം ബിഷ്ത് അണിഞ്ഞാണ് മെസ്സി പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിർണായക വിജയാഘോഷ നിമിഷങ്ങളിൽ ആ ‘കറുത്ത വസ്ത്രം’ മാന്ത്രിക നിമിഷങ്ങളെ മറച്ചു എന്നതാണ് യൂറോപ്യൻ മാധ്യമങ്ങളുടെ കണ്ടെത്തൽ.

“വെറുതെ എന്തിന്? അത് ചെയ്യാൻ ഒരു കാരണവുമില്ല,” ബിബിസി അനലിസ്റ്റ് പാബ്ലോ സബലെറ്റ ആശ്ചര്യപ്പെട്ടു, ഒരു ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, “ഒരു മാന്ത്രിക നിമിഷത്തിൽ” അവർ മെസ്സിയുടെ ഷർട്ട് മറച്ചത് നാണക്കേടാണെന്ന് ബിബിസി അവതാരകനായ ഗാരി ലിനേക്കറിനെ ഉദ്ധരിച്ചു.

എന്നാൽ അമീർ ആദര സൂചകമായി നൽകിയ വസ്ത്രത്തെ മെസ്സിയെപ്പോലെ അർജന്റീന ആരാധകരും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് കണ്ടത്. വിപണിയിലും സോഷ്യൽ മീഡിയയിലും ബിഷ്ത് തരംഗമായി. എന്നിട്ടും അവസാനിക്കാത്ത മുറു മുറുപ്പിനെതിരെ തിരിച്ചടിച്ചിരിക്കുകയാണ് ഗൾഫ് സോഷ്യൽ ലോകം ഇപ്പോൾ.

ഒമാനി ശൂറ കൗൺസിൽ അംഗവും രാജ്യത്തെ ലോയേഴ്‌സ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റുമായ അഹമ്മദ് അൽ ബർവാനി, മെസ്സിക്ക് നൽകിയ ബിഷ്ത് സ്വന്തമാക്കാൻ ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്തു.

“മെസ്സി, ലോകകപ്പ് നേടിയതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. മഹത്വത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ ഒരു ബിഷ്ത് [ഖത്തർ അമീർ] നിങ്ങളുടെ തോളിൽ വച്ചപ്പോൾ എന്നെ അമ്പരപ്പിച്ചു. എനിക്ക് ആ ബിഷ്ത് നൽകാൻ ഞാൻ നിങ്ങൾക്ക് ഒരു ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്യുന്നു,” ബർവാനി ചൊവ്വാഴ്ച ട്വിറ്ററിൽ കുറിച്ചു.

മിസ്റ്റർ ക്യൂ എന്നറിയപ്പെടുന്ന ഐ ലവ് ഖത്തർ (ILQ) ശൃംഖലയുടെ സ്ഥാപകൻ ഖലീഫ അൽ ഹാറൂൺ, ‘കറുത്ത ബിഷ്ത്’ വിരുദ്ധതയെ “റേസിസം” എന്നു സൂചിപ്പിച്ചു.

“ഏത് പത്രപ്രവർത്തകരാണ് നിസ്സാരരും വംശീയവാദികളെന്നും (ആരെ തടയണം) എന്നറിയണമെങ്കിൽ, ഹിസ് ഹൈനസ് മെസ്സിക്ക് ഒരു ബിഷ്റ്റ് നൽകുകയും അദ്ദേഹത്തിന്റെ മേൽ വയ്ക്കുകയും ചെയ്തതിൽ അസ്വസ്ഥരായവരെ നോക്കൂ. അത് ബഹുമാനത്തിന്റെ അടയാളമായിരുന്നു. നമ്മുടെ സംസ്കാരത്തിന്റെ എല്ലാ ചെറിയ വശങ്ങളിലും അവർ അസ്വസ്ഥരാകുന്നു.”

ചൊവ്വാഴ്ച ഈ ട്വീറ്റ് പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഹാറൂൺ എല്ലാ അർജന്റീന താരങ്ങൾക്കും ബിഷ്ത് അയച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നതായും പ്രഖ്യാപിച്ചു.

“എനിക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിഷ്ത് വിൽപ്പനക്കാരുണ്ടോ? മുഴുവൻ അർജന്റീനിയൻ ടീമിനും അവരുടെ നമ്പർ പിൻവശത്ത് ഇഷ്‌ടാനുസൃതമാക്കിയ ഒരു ബിഷ്ത് അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിനന്ദനത്തിന്റെ ഒരു ചെറിയ സമ്മാനം, പ്രത്യേകിച്ചും അർജന്റീനക്കാർ തങ്ങൾ #ബിഷ്ടിനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് പുറത്തുവന്നതിന് ശേഷം,” ഈ ട്വീറ്റിന് വ്യാപക അഭിനന്ദങ്ങളും നിരവധി പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്.

നിസ്സാരവും വംശീയവും എന്ന് വിമർഷിക്കപ്പെട്ട ബിഷ്ത് വിരുദ്ധതയ്ക്കെതിരെ, മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഐക്യദാർഢ്യങ്ങളും ഉണ്ടായി. വിവാദത്തിന് തൊട്ടുപിന്നാലെ, ഒമാൻ, ഇറ്റലി, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പിന്തുണയുമായി അർജന്റീന ആരാധകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button