ഗ്രാൻഡ് മാൾ കിഡ്സ് കാർണിവൽ – കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരം ശ്രദ്ധേയമായി

ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് മാളിന്റെ പന്ത്രണ്ടാം ആനിവേഴ്സറിയുടെ ഭാഗമായി നടത്തിയ ഈ മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പങ്കെടുത്തു.
ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടക്കുന്ന കിഡ്സ് കാർണിവലിൽ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഇത് കൂടാതെ ഫേസ് പെയിന്റിംഗ്, ചെസ്സ് കോമ്പറ്റിഷൻ, ക്വിസ് കോംപെറ്റിഷൻ, ഫൺ ഗെയിംസ് എല്ലാം ഇവിടെ നടക്കുന്നുണ്ട്. കൂടാതെ ഗാര്മെന്റ്സ്, ഫുഡ് നോൺ ഫുഡ്, ടോയ്‌സ്, ഇലക്ട്രോണിക്സ് തുടങ്ങിയ കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന എല്ലാ പ്രൊഡക്ടുകൾക്കും വൻ വിലകിഴിവും ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്.
“ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കലാപാരമായ കഴിവുകളെ തിരിച്ചറിയുവാനും, അർഹരാവയരെ പ്രോത്സാഹിപ്പിക്കാനും ഗ്രാൻഡ് മാള് അവസരമൊരുക്കാറുണ്ട്. അവരുടെ ഭാവിയെ തിളക്കമുള്ളതാക്കാൻ ഇത്തരം ചെറിയ വേദികൾ വലിയ പങ്കുവഹിക്കുന്നു,” എന്ന് ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ താല്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.