Qatar

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാൻഡ് എക്സ്പ്രസ് കുട്ടികൾക്കായി ആർട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ആർട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഖത്തർ തമിഴ് സിങ്ക പെൺകൾ അസോസിയേഷനുമായി സഹകരിച്ചു നടന്ന ഈ പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഏകദേശം എഴുപതോളം വിദ്യാർത്ഥികൾ തങ്ങളുടെ മനോഹരമായ കലാസൃഷ്‌ടികൾ പ്രദർശിപ്പിച്ചു.

ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തികളോടൊപ്പം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സി.ഇ.ഒ ശരീഫ് ബി. സി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരക്കേറിയ പ്രവാസജീവിതത്തിലും കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ മാതാപിതാക്കൾ കാണിക്കുന്ന പിന്തുണയെ അദ്ദേഹം പ്രത്യേകിച്ച് അഭിനന്ദിച്ചു. കൂടാതെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ഇത്തരം പരിപാടികൾ മുന്നോട്ടും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലില്ലി ബട്ടർഫ്ളൈസിലെ കൊച്ചു കൂട്ടുകാരികളുടെ നൃത്താവതരണവും പരിപാടിയുടെ മാറ്റ് കൂട്ടി. ഇതോടൊപ്പം “The Art of Creative Children” എന്ന വിഷയത്തിൽ കോൺസൾട്ടന്റ് പീഡിയാട്രിഷനായ ഡോ. പ്രിയങ്ക മണി ക്ലാസ് കൈകാര്യം ചെയ്തു.

വർക്ക്‌ഷോപ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ആർട്ട് ടീച്ചർമാർക്കും ഡാൻസ് പെർഫോർമർമാർക്കും പ്രത്യേകം ആദരവും സമ്മാനവിതരണവും നടന്നു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button