ഗൾഫ് മലയാളി ഫെഡറേഷന്റെ ഖത്തർ ചാപ്റ്ററിന് തുടക്കം
ഗൾഫിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷന്റെ (GMF) ഖത്തർ ചാപ്റ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനുവരി 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫാദർ ഡേവിസ് ചിറമേലാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചെയർമാൻ റാഫി പാങ്ങോടിന്റെ അധ്യക്ഷതയിൽ സൂം മീറ്റിൽ ചേർന്ന ഉത്ഘാടന യോഗത്തിൽ GCC ജനറൽ സെക്രട്ടറി Adv. സന്തോഷ് കെ. നായർ ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ കമ്മറ്റിയെ പ്രഖ്യാപിച്ചു. GMF സംഘടനയുടെക്കുറിച്ചുള്ള വിവരണം GCC മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ നിർവഹിച്ചു.
വിശിഷ്ടാഥിതി നൗഷാദ് ആലത്തൂർ (സിനിമ നിർമാതാവ്, പ്രസിഡന്റ് GMF കേരള), അഡ്വ. ദീപ ജോസഫ് (സുപ്രീം കോടതി – ന്യൂഡൽഹി, GMF ലീഗൽ അഡ്വൈസർ), നിഹാസ് ഹാഷിം (ജനറൽ സെക്രട്ടറി UAE നാഷണൽ കമ്മിറ്റി), അബ്ദുൾ അസീസ് പവിത്ര (പ്രസിഡന്റ് GMF സൗദി), ഹരികൃഷ്ണൻ കണ്ണൂർ (ട്രഷറർ സൗദി നാഷണൽ കമ്മിറ്റി), ഇബ്രാഹിം പട്ടാമ്പി, അയ്യൂബ് ലത്തീഫ്, അഡ്വ. ജാഫർഖാൻ (ലീഗൽ അഡ്വൈസർ GMF ഖത്തർ), PN ബാബുരാജൻ (ICC പ്രസിഡന്റ്), അബ്ദുൾ റൗഫ് കൊണ്ടോട്ടി, തോമസ് പുളിമൂട്ടിൽ, അസീസ് കോളയാട് (പ്രസിഡന്റ് GMF ഖത്തർ), മുസ്തഫ കുമരനെല്ലൂർ (ജനറൽ സെക്രട്ടറി GMF ഖത്തർ), മുഹമ്മദ് KPK (ജോയിന്റ് സെക്രട്ടറി GMF ഖത്തർ), ഫസൽ അരിയിൽ (ഇവന്റ് കോഡിനേറ്റർ GMF ഖത്തർ) തുടങ്ങിയവർ സംസാരിച്ചു.
ഖത്തറിലെ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനുമായി നിലകൊള്ളുകയാണ് സംഘടയുടെ ലക്ഷ്യമെന്നു നിയുക്ത കമ്മറ്റി ഐക്യകണ്ഠമായി അഭിപ്രായപ്പെട്ടു.
യോഗത്തിൽ നസീർ പിവി (GMF GCC കോഡിനേറ്റർ & അഡ്വൈസർ GMF ഖത്തർ) സ്വാഗതവും ബഷീർ അമ്പാമുട്ടം (ട്രഷറർ GMF ഖത്തർ) നന്ദിയും പറഞ്ഞു.