InternationalQatar

ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുന്നത് വരെ ഗസ്സ വെടിനിർത്തൽ അപൂർണം: ഖത്തർ പ്രധാനമന്ത്രി

അമേരിക്കയും ഐക്യരാഷ്ട്രസഭയും പിന്തുണയ്ക്കുന്ന സമാധാന പദ്ധതി പ്രകാരം ഗസ മുനമ്പിൽ ഏകദേശം രണ്ട് മാസമായി നിലനിൽക്കുന്ന വെടിനിർത്തൽ, ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറുന്നതുന്നത് വരെ “അപൂർണ്ണമായി” തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.

“നമ്മൾ ഒരു നിർണായക നിമിഷത്തിലാണ്… നമുക്ക് ഇതുവരെ ഇതിനെ ഒരു വെടിനിർത്തൽ എന്ന് വിളിക്കാൻ കഴിയില്ല. ഇസ്രായേൽ സൈന്യം പൂർണ്ണമായും പിൻവാങ്ങി ഗാസയിൽ സ്ഥിരത തിരിച്ചെത്തിയില്ലെങ്കിൽ ഈ വെടിനിർത്തൽ പൂർണ്ണമാകില്ല,” ശനിയാഴ്ച ദോഹ ഫോറത്തിൽ സംസാരിച്ച  അൽതാനി പറഞ്ഞു.

മേഖലയിൽ സുരക്ഷയും മാനുഷിക ആശ്വാസവും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ ഖത്തർ മുഖ്യ പങ്ക് വഹിക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button