കുട്ടികൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പുമായി നസീം മെഡിക്കൽ സെന്റർ; മരുന്നുകളും സൗജന്യം

ദോഹ, അൽ റയ്യാൻ: കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തികൊണ്ട് അൽ റയ്യാനിലെ നസീം മെഡിക്കൽ സെന്ററിൽ നവംബർ 5 ന് രാവിലെ 9 മണി മുതൽ  ഉച്ചയ്ക്ക് 2 മണി വരെ പത്തോളം സേവനങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഹെൽത്ത്  ചെക്കപ്പ് ക്യാമ്പ് നടത്തുന്നു. കുട്ടികൾക്കായുള്ള നേത്രപരിശോധന,  പോഷകാഹാര കുറവ് വിലയിരുത്തൽ, അമിതവണ്ണം, ഓട്ടിസം രോഗനിർണ്ണയം, പഠന വൈകല്യങ്ങൾക്കുള്ള ചികിത്സ  തുടങ്ങിയ പരിശോധനകളാണ് തീർത്തും സൗജന്യമായി ലഭ്യമാക്കുന്നത്. 

വിദഗ്ദ്ധ പീഡിയാട്രീഷ്യന്റെ സേവനം ലഭ്യമാകുന്നതിനൊപ്പം ക്യാമ്പിലെത്തുന്നവർക്ക് മരുന്നുകളും സൗജന്യമായി ലഭിക്കുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമാണ്  ഈ ഹെൽത്ത് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കാനാവുക.

രജിസ്‌ട്രേഷനായി വിളിക്കുക: 3313275, 44440726

ഈ ലിങ്കിൽ വിവരങ്ങൾ നൽകിയും അപ്പോയിന്മെന്റ് സ്വീകരിക്കാം: https://docs.google.com/forms/d/e/1FAIpQLSfzH8YBYZbKhCUM-rK8E3CM9hT638mA-uMo9V1PmUdnWP8OSg/viewform?usp=sf_link

Exit mobile version