നോബിൾ ഇൻ്റർനാഷണൽ കിൻ്റർഗാർഡനുമായി ചേർന്ന് കേജി 1, കേജി 2 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നവംബർ 15,16 തീയതികളിൽ ആയിരുന്നു ക്യാമ്പ്. ദ്വിദിന ക്യാമ്പിൽ 500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഫോക്കസ് മെഡിക്കൽ സെൻ്ററിലെ ശിശുരോഗവിദ്ഗ്ദൻ ഡോ. രാം ശർമ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി ശിശുരോഗ വിദഗ്ധൻ്റെ പരിശോധന, ദന്തപരിശോധന, മെഡിക്കൽ സ്ക്രീനിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമായി.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഫോക്കസ് മെഡിക്കൽ സെൻ്ററിൻ്റെ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജുകളും നൽകി. നോബിൾ ഇൻ്റർനാഷണൽ കിൻ്റർഗാർഡനിലെ പ്രധാനധ്യാപിക അസ്മ റോഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഫോക്കസ് മെഡിക്കൽ സെൻ്ററിലെ മാർക്കറ്റിംഗ് മാനേജർ ബിബിൻ, നോബിൾ കിൻ്റർഗാർഡൻ അഡ്മിൻ മാനേജർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു.
ആരോഗ്യവാന്മരായ പുതു തലമുറക്കായി ഫോക്കസ് മെഡിക്കൽ സെൻ്റർ മുന്നോട്ട് വരുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu