WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിലെ സൗജന്യ ഡെന്റൽ ചികിത്സകൾ; പ്രവാസികൾക്ക് ഉപകാരപ്രദമായി റെഡ് ക്രസന്റ് ആരോഗ്യ പ്രവർത്തകന്റെ പോസ്റ്റ്

പ്രവാസ ലോകത്ത് സ്വകാര്യ മേഖലയിൽ ചിലവേറിയ ചികിത്സയാണ് ദന്ത ചികിത്സ. എന്നാൽ തൊഴിലാളികൾക്ക് മാത്രമായി സൗജന്യമായി പ്രവർത്തിക്കുന്ന ഡെന്റൽ ചികിത്സ സൗകര്യങ്ങൾ ഖത്തറിലുണ്ടെന്ന് അറിയുന്നവരും പ്രയോജനപ്പെടുത്തുന്നവരും ചുരുക്കമാണ്.

ഖത്തർ റെഡ് ക്രെസെന്റ് ഹെൽത്ത്‌ സെന്ററുകൾ ആണിവ. ഇവയെക്കുറിച്ചു വിശദമാക്കുകയാണ് ഖത്തർ റെഡ് ക്രസന്റിലെ നേഴ്‌സ് കൂടിയായ നിസാർ ചെറുവത്ത് ഖത്തർ മലയാളീസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ്. 

ഒട്ടേറെ പേർക്ക് പ്രയോജനകരമായി മാറിയിരിക്കുന്ന നിസാർ ചെറുവത്തിന്റെ കുറിപ്പ് താഴെ:

ഖത്തർ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ അവിഭാജ്യ ഘടകവും ഇത്തരം കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ഉപകാരപ്രദവുമാണ് റെഡ് ക്രെസെന്റ് ഹെൽത്ത്‌ സെന്ററുകൾ.

ബാച്ച്ലേഴ്‌സ് ഹെൽത്ത്‌ കാർഡ് (21) ഉം ഖത്തർ ID യും ഉള്ള ആർക്കും താഴെ കൊടുത്ത പ്രകാരം ഡെന്റൽ ചികിത്സ പൂർണമായും സൗജന്യമാണ്. കൂടാതെ രോഗിയുടെ താല്പര്യാർത്ഥം വിവിധ ഭാഷാ പ്രാവീണ്യരും വിധഗ്ദരുമായ ഡോക്ടറും ടെക്‌നിഷ്യനും (അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിലിപിനോ) ലഭ്യമാണ്.

എന്നാൽ ഇതൊന്നും അറിയാത്ത ധാരാളം പ്രവാസികൾ ഖത്തറിൽ ഉണ്ടെന്നുള്ളത് ഏറെ ദുഃഖകരമാണ്.

#Dental_Triage

ഡെന്റൽ ട്രയാജ് എന്നാൽ രോഗി ഡെന്റൽ ഡിപ്പാർട്മെന്റിൽ എത്തിയ ഉടനെ തന്നെ ഡോക്ടറും ടെക്‌നിഷ്യനും രോഗിയെ പരിശോധിച്ച ശേഷം മരുന്ന് വേണ്ടതാണെകിൽ ആ സമയത്ത് തന്നെ നൽകുകയും മറ്റ് പ്രോസീജ്യർ ആവശ്യമെങ്കിൽ അതത് സ്പെഷ്യലിറ്റി ഡോക്ടർക്ക് ടോക്കൺ നൽകുകയും ചെയ്യും. 

ഇത് വഴി രോഗിയുടെ അനാവശ്യ കാത്തിരിക്കൽ കുറക്കാനും രാവിലെ തുടങ്ങുന്നത് മുതൽ രാത്രി അടക്കും വരെ രോഗികൾക്ക് ഡോക്ടറെ കാണാനും സാധിക്കുന്നു.

#ചികിത്സകൾ

▶️Tooth Extraction

(പല്ല് എടുക്കൽ)

▶️Scaling

(പല്ല് ക്ളീനിംഗ്)

▶️Normal Filling

(പല്ല് അടക്കൽ)

▶️Root Canal Treatment (RCT)

(റൂട്ട് കനാൽ ചികിത്സ)

കൂടാതെ ദന്ത സംബന്ധമായ മറ്റ് അത്യാവശ്യ ചികിത്സകളും ലഭ്യമാണ്.

ഇവിടെ ചികിത്സ ഇല്ലാത്ത മറ്റ് ബുദ്ധിമുട്ടുകൾ ഉള്ളവരെ ഹമദ് ഹോസ്പിറ്റലിലെ ഡെന്റൽ ഡിപ്പാർട്മെന്റിലേക്ക് റെഫർ ചെയ്യുന്നതാണ്.

#സമയക്രമം

▶️Sunday to Wednesday

5.30 AM to 10.30 PM

▶️Thursday & Saturday

5.30 AM to 2.30 PM

▶️Friday-Off

#Ramadan_Timing

▶️Sunday to Wednesday

8.00 AM to 2.00 AM

▶️Thursday & Saturday

8.00 AM to 2.00 PM

▶️Friday-off

#സെന്ററുകൾ

1. Qatar Red Crescent Workers Health Center-Mesaimeer

Near Religious Complex-Abuhamour

2.Qatar Red Crescent Workers Health Center-Fareej Abdel Azeez

Near Old Doha petrol Station-Doha

3.Qatar Red Crescent Workers Health Center-Hemaila

Street 38-New Industrial Area

ഖത്തർ റെഡ് ക്രെസെന്റിന്റെ നാലാമത്തെ ഹെൽത്ത്‌ സെന്റർ ആയ Zakreet ൽ ഡെന്റൽ ഡിപ്പാർട്മെന്റ് ഇല്ല.

മൂന്ന് സെന്ററിലുമായി ദിവസവും അഞ്ഞൂറിൽ പരം രോഗികളെ ചികിൽസിക്കാനുള്ള സൗകര്യം നിലവിലുണ്ട്.

🖋️…..വിനയപൂർവം

Nizar Cheruvath-RN

Qatar Red Crescent

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button