ഖത്തർ ദേശീയ ഫുട്‌ബോൾ താരത്തിനെതിരെ കേസ് കൊടുക്കുമെന്ന് ഫുട്‌ബോൾ ക്ലബ്ബ്

ഖത്തർ ദേശീയ ഫുട്‌ബോൾ താരം അബ്ദുൽകരീം ഹസ്സനെതിരെ നിയമ നടപടിക്കൊരുങ്ങി അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബ്. ഇത് സംബന്ധിച്ച് ക്ലബ് പ്രസ്താവന പുറത്തിറക്കി. കുവൈറ്റ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് അബ്ദുൽകരീം ഹസനെ സൈൻ ചെയ്തിട്ടുണ്ടെന്ന പ്രഖ്യാപനത്തിന് മറുപടിയായാണ് പ്രസ്താവന.

അബ്ദുൽകരീം ഹസ്സൻ അൽ സദ്ദ് എഫ്‌സിയുമായുള്ള കരാർ നേരത്തെയും ന്യായമായ വിശദീകരണമോ സാധുവായ കാരണമോ കൂടാതെ അവസാനിപ്പിച്ചതായി അൽ സദ്ദ് എസ്‌സി വ്യക്തമാക്കി. ഇതാണ് നിയമനടപടിക്ക് സ്പോർട്സ് ക്ലബ്ബിനെ പ്രേരിപ്പിച്ചത്.

“അതിനാൽ, സ്വന്തം പ്രതിച്ഛായയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി കളിക്കാരൻ/അബ്ദുൾ കരീം ഹസ്സനും ഏതെങ്കിലും മൂന്നാം ക്ലബ്ബിനുമെതിരെ പ്രസക്തമായ എല്ലാ നിയമനടപടികളും സ്വീകരിക്കാൻ അൽ സദ്ദ് എഫ്‌സി ഇതിനകം തന്നെ ഞങ്ങളുടെ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.”

അൽ സദ്ദ് SC മുമ്പ് 2022 ഡിസംബറിൽ അബ്ദുൽകരീം ഹസന് ടീമിൽ നിന്ന് സ്ഥിരമായ അവധി പ്രഖ്യാപിച്ചിരുന്നു, “അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ക്ലബ്ബിന്റെ വരാനിരിക്കുന്ന കാലയളവിലെ ലക്ഷ്യങ്ങളും അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നില്ല” എന്ന കാരണത്തിലാണ് താരത്തെ പുറത്തിരുത്തിയത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version