Qatar
ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കും, ദൂരക്കാഴ്ച്ച കുറയുമെന്ന മുന്നറിയിപ്പുമായി ക്യുഎംഡി
ഖത്തറിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ, ഇന്ന്, നവംബർ 20 മുതൽ 2024 നവംബർ 22 വെള്ളി വരെ ദൂരക്കാഴ്ച്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അതിരാവിലെയും രാത്രിയിലുമാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ കൂടുതൽ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കി. ഇത് ദൂരക്കാഴ്ച്ച 2 കിലോമീറ്ററിൽ താഴെയായി കുറയാൻ ഇടയാക്കും.
ഈ കാലാവസ്ഥയിൽ എല്ലാവരും കൂടുതൽ മുൻകരുതൽ എടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു.