ലോക സ്പോർട്സ് കാർ ചാമ്പ്യൻഷിപ്പായ എഫ്ഐഎ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പി (ഡബ്ല്യുഇസി) ന്റെ ഖത്തറിലെ ആദ്യ മത്സരമായ “ഖത്തർ എയർവേയ്‌സ് ഖത്തർ 1812 കി.മീ.ന്” വേദിയായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട്. 2024-ലെ WEC സീസൺ-ഓപ്പണർ, ഹൈപ്പർകാറുകളുടെയും LMGT3 കാറുകളുടെയും ഇരമ്പുന്ന എഞ്ചിനുകളാൽ ഏകദേശം 10 മണിക്കൂറോളം കാണികളെ ത്രില്ലടിപ്പിച്ചു.
പോർഷെ പെൻസ്‌കെ മോട്ടോർസ്‌പോർട്ട് ചാമ്പ്യൻഷിപ്പിലെ ഹൈപ്പർകാർ ക്ലാസിൽ തങ്ങളുടെ കന്നി വിജയം നേടി ശക്തമായ പ്രകടനം കാഴ്ച്ചവെച്ചു. ഖത്തറിൻ്റെ 1812 കിലോമീറ്റർ ദൂരം പിന്നിടാൻ അവർ 9:55:51.926 ക്ളോക്ക് സമയമാണ് എടുത്തത്.
രാജ്യത്തിൻ്റെ ദേശീയ അഭിമാനത്തിൻ്റെ ആഘോഷമായ ഖത്തറിൻ്റെ ദേശീയ ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തലക്കെട്ടാണ് ഖത്തർ 1812 കി.മി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD