Qatarsports

ഖത്തറിലെ ആദ്യ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വിജയിയായി പോർഷെ

ലോക സ്പോർട്സ് കാർ ചാമ്പ്യൻഷിപ്പായ എഫ്ഐഎ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പി (ഡബ്ല്യുഇസി) ന്റെ ഖത്തറിലെ ആദ്യ മത്സരമായ “ഖത്തർ എയർവേയ്‌സ് ഖത്തർ 1812 കി.മീ.ന്” വേദിയായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട്. 2024-ലെ WEC സീസൺ-ഓപ്പണർ, ഹൈപ്പർകാറുകളുടെയും LMGT3 കാറുകളുടെയും ഇരമ്പുന്ന എഞ്ചിനുകളാൽ ഏകദേശം 10 മണിക്കൂറോളം കാണികളെ ത്രില്ലടിപ്പിച്ചു.

പോർഷെ പെൻസ്‌കെ മോട്ടോർസ്‌പോർട്ട് ചാമ്പ്യൻഷിപ്പിലെ ഹൈപ്പർകാർ ക്ലാസിൽ തങ്ങളുടെ കന്നി വിജയം നേടി ശക്തമായ പ്രകടനം കാഴ്ച്ചവെച്ചു. ഖത്തറിൻ്റെ 1812 കിലോമീറ്റർ ദൂരം പിന്നിടാൻ അവർ 9:55:51.926 ക്ളോക്ക് സമയമാണ് എടുത്തത്. 

രാജ്യത്തിൻ്റെ ദേശീയ അഭിമാനത്തിൻ്റെ ആഘോഷമായ ഖത്തറിൻ്റെ ദേശീയ ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തലക്കെട്ടാണ് ഖത്തർ 1812 കി.മി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button