Qatar

ഖത്തറിൽ വെച്ച് ഈ വർഷം നടക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പ് എന്നിവയുടെ നറുക്കെടുപ്പ് മെയ് 25ന്

ഫിഫ അറബ് കപ്പ് ഖത്തർ 2025, ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 എന്നിവയുടെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി, രണ്ട് ടൂർണമെന്റുകളുടെയും ഫൈനൽ നറുക്കെടുപ്പ് മെയ് 25 ഞായറാഴ്ച്ച ദോഹയിൽ നടക്കുമെന്ന് പ്രഖ്യാപിച്ചു.

റാഫിൾസ് ഹോട്ടലിൽ വെച്ചാണ് നറുക്കെടുപ്പ്. രണ്ട് ടൂർണമെന്റുകൾക്കും ഇതൊരു സുപ്രധാന നിമിഷമാണ്, ഖത്തറിൽ നിന്നും മേഖലയിൽ നിന്നും ലോകമെമ്പാടുമുള്ള പ്രശസ്‌തരായ ഫുട്ബോൾ ഇതിഹാസങ്ങൾ ഈ ടൂർണമെന്റുകളിൽ പങ്കെടുക്കും.

ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെ നടക്കും. ആകെ 16 ടീമുകൾ പങ്കെടുക്കും. ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ ആതിഥേയ രാജ്യമായ ഖത്തറും നിലവിലെ ചാമ്പ്യന്മാരായ അൾജീരിയയും ഉൾപ്പെടുന്നു. മറ്റ് ഏഴ് ടീമുകളെ നവംബറിൽ നടക്കുന്ന പ്ലേ-ഓഫ് മത്സരങ്ങളിലൂടെ തീരുമാനിക്കും.

ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പായിരിക്കും ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025. 25 ദിവസങ്ങളിലായി 104 മത്സരങ്ങൾ നടക്കും. 2025-ൽ ഖത്തർ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനു പുറമെ 2029 വരെയുള്ള അടുത്ത നാല് പതിപ്പുകൾക്കും ആതിഥേയത്വം വഹിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button