ഖത്തറിലെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളുടെ പരിസരത്ത് ലഹരിപാനീയങ്ങൾ വിൽക്കുന്നതിന് ഫിഫ നിരോധനം ഏർപ്പെടുത്തി. ഫിഫ മീഡിയ വിഭാഗം സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും ലഹരിപാനീയങ്ങളുടെ വിൽപ്പന കേന്ദ്രീകരിക്കാനും, ലോകകപ്പ് സ്റ്റേഡിയം ചുറ്റളവിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ ഒഴിവാക്കാനും തീരുമാനമെടുത്തതായി പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിലെ എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളിലും ലഭ്യമാകുന്ന ബഡ് സീറോയുടെ (ആൽക്കഹോൾ രഹിത ബിയർ) വിൽപ്പനയെ ഇത് ബാധിക്കില്ല.
അതേസമയം, എബി ഇൻബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്പോൺസറായ ബഡ്‌വെയ്‌സർ, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഡ്‌വെയ്‌സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം.
“സ്‌റ്റേഡിയങ്ങളും പരിസര പ്രദേശങ്ങളും എല്ലാ ആരാധകർക്കും ആസ്വാദ്യകരവും മാന്യവും മനോഹരവുമായ അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് ആതിഥേയ രാജ്യ അധികാരികളും ഫിഫയും ഉറപ്പാക്കുന്നത് തുടരും,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu