Qatarsports

ഫിഫ അറബ് കപ്പ് ടിക്കറ്റുകൾ ഇനി നേരിട്ടും വാങ്ങാം

ഔദ്യോഗിക വെബ്‌സൈറ്റ് FIFA.com/tickets വഴി ഓണ്ലൈനിൽ കൂടാതെ, ആരാധകർക്ക് ഇപ്പോൾ ദോഹ എക്‌സിബിഷൻ സെന്ററിലെ (DEC) ഫിഫ വെന്യു ടിക്കറ്റിംഗ് സെന്ററിലെ (FVTC) കൗണ്ടർ വഴി നേരിട്ടും നവംബർ 30 ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് 2021-ന്റെ ടിക്കറ്റുകൾ വാങ്ങാം.  അൽ ഖസാർ മെട്രോ സ്റ്റേഷൻ വഴിയാണ് ഇവിടേക്ക് പ്രവേശിക്കേണ്ടത്.

പ്രസ്തുത കേന്ദ്രത്തിൽ മൊബൈൽ ടിക്കറ്റ് സേവനവും സഹായങ്ങളും ലഭ്യമാകും, കൂടാതെ ആരാധകർക്ക് അവരുടെ ഹയാ കാർഡ് (ഫാൻ ഐഡി) സ്വീകരിക്കാനും സാധിക്കും.

ടൂർണമെന്റ് അവസാനിക്കുന്നത് വരെ പ്രവർത്തിക്കുന്ന നിലവിലെ അവസാന ഘട്ട വിൽപ്പനയിൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ അനുവദിക്കുക, പണം നൽകിയ ഉടനെ ടിക്കറ്റുകൾ കൺഫേം ചെയ്യുകയും ചെയ്യുന്നു.  

നവംബർ 30-ന് അൽ ബൈത്ത് (ആതിഥേയരായ ഖത്തർ v. ബഹ്‌റൈൻ), റാസ് അബു അബൗദ് (യു.എ.ഇ. വി. സിറിയ), ഡിസംബർ 18-ന് ഖത്തറിലെ ഫൈനൽ എന്നിവ ഉൾപ്പെടെ 32 മത്സരങ്ങൾക്കും ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.  

FIFA.com/tickets വഴി ഇതിനകം ടിക്കറ്റ് വാങ്ങിയ ആരാധകർ FVTC-യിൽ നിന്ന് ടിക്കറ്റ് സ്വീകരിക്കേണ്ടതില്ല, കാരണം അവരുടെ ടിക്കറ്റുകൾ FIFA Arab Cup 2021 മൊബൈൽ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ വഴിയാണ് ഡെലിവർ ചെയ്യുക.

താങ്ങാനാവുന്ന വിലകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സെമി ഫൈനൽ (QR 45 മുതൽ), ഫൈനൽ (QR 60 മുതൽ)ഒഴികെയുള്ള എല്ലാ മത്സരങ്ങൾക്കും കാറ്റഗറി-4 ടിക്കറ്റുകൾ (ഖത്തർ നിവാസികൾക്ക് മാത്രം) QR 25 നിരക്കിൽ ലഭ്യമാണ്. 

വിൽപ്പന ഘട്ടങ്ങളുടെയും ടിക്കറ്റ് നിരക്കുകളുടെയും പൂർണ്ണ വിവരങ്ങൾ FIFA.com/tickets എന്ന ലിങ്കിൽ ലഭ്യമാകും.  2022 ൽ നടക്കാനിരിക്കുന്ന ലോകകപ്പിന് സമാനമായി, പൊതുഗതാഗതം ഉപയോഗിച്ച് രണ്ടാമത്തെ സ്റ്റേഡിയത്തിൽ എത്താൻ മതിയായ സമയമുള്ളിടത്തോളം, ആരാധകർക്ക് പ്രതിദിനം ഒന്നിലധികം അറബ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനാകും.

FIFA-യുടെ ഔദ്യോഗിക പേയ്‌മെന്റ് സേവന പങ്കാളിയായ വിസ, FIFA Arab Cup Qatar 2021-ന്റെ ടിക്കറ്റ് പർച്ചേസുകൾക്കുള്ള ഏക അനുവദനീയ പേയ്‌മെന്റ് രീതിയാണ്. ക്യാഷ് പേയ്‌മെന്റുകൾ സ്വീകരിക്കില്ല.

FIFA വെന്യു ടിക്കറ്റിംഗ് സെന്റർ (FVTC), ഹയാ കാർഡ് സർവീസ് സെന്റർ എന്നിവയുടെ പ്രവർത്തന സമയം:

ഡിസംബർ 17 വരെ: 

ശനി-വ്യാഴം: രാവിലെ 10 മുതൽ രാത്രി 10 വരെ / വെള്ളി: ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 10 വരെ

18 ഡിസംബർ: രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button