Qatar
“ഹോഷ് അൽ ബൈത്ത്;” ഖത്തരി ചരിത്രം സംഗീത രൂപത്തിൽ; എക്‌സ്‌പോ സംഗീതനിശ ഇന്ന്
“ഹോഷ് അൽ ബൈത്ത്” എന്നറിയപ്പെടുന്ന ഖത്തറിന്റെ സമ്പന്നമായ ചരിത്രവും സാംസ്‌കാരിക സ്വത്വവും ആഘോഷിക്കുന്ന സംഗീത പ്രകടനത്തിന് എക്‌സ്‌പോ 2023 ദോഹ ഇന്ന് രാത്രി സാക്ഷ്യം വഹിക്കും.
കൾച്ചറൽ സോണിനുള്ളിലെ കൾച്ചറൽ അരീനയിൽ നടക്കുന്ന പരിപാടി രാത്രി 8 മണി മുതൽ 9 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഖത്തറിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളും ഖത്തരി ജീവിതരീതിയിലേക്ക് വ്യക്തമായ ഒരു കാഴ്ചയും ഈ സംഗീത പ്രകടനം പ്രദർശിപ്പിക്കുന്നു.
ഈ ഇവന്റ് പൊതുജനങ്ങൾക്ക് സൗജന്യമാണ്. കൂടാതെ ഒക്ടോബർ 21, 26, 27 തീയതികളിലെ പ്രകടനം ആസ്വദിക്കാനുള്ള അവസരങ്ങളുമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv