കർട്ടനിൽ മുക്കി ഷാബു കടത്തി; പിഴിഞ്ഞു മുറിയിൽ സൂക്ഷിച്ചു; ഖത്തറിൽ പ്രവാസി അറസ്റ്റിൽ
ഷാബു മയക്കുമരുന്ന് കൈവശം വെച്ചതിന് ഖത്തറിൽ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഏകദേശം 4 കിലോഗ്രാം ഷാബു കൈവശം വച്ച ഒരു ഏഷ്യക്കാരനാണ് പിടിയിലായത്.
മയക്ക് മരുന്നിൽ മുക്കിയ കർട്ടനുകളുടെ രൂപത്തിൽ പാഴ്‌സൽ വഴിയാണ് പ്രതിക്ക് ഷാബു ലഭിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. കർട്ടനിലെ തുണിയിൽ നിന്ന് നിയമവിരുദ്ധമായ പദാർത്ഥം വേർതിരിച്ചെടുത്ത ശേഷം പ്രതി അവ തന്റെ വസതിക്കുള്ളിൽ കണ്ടെയ്‌നറുകളിലാക്കി സൂക്ഷിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പത്തു വേർതിരിച്ചെടുക്കൽ പ്രക്രിയയിൽ ഉപയോഗിച്ച രീതികളും ഉപകരണങ്ങളും ഉദ്യോഗസ്ഥർക്ക് വെളിപ്പെടുത്തി.
തുടർ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
ഇന്ന് പുലർച്ചെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒരു യാത്രക്കാരന്റെ ബാഗിൽ നിന്ന് 10.466 കിലോ കഞ്ചാവ് കണ്ടെടുത്തതിന് പിന്നാലെയാണ് മറ്റൊരു മയക്കുമരുന്ന് പ്രതിയെ കൂടി പിടികൂടുന്നത്.
“പാവപ്പെട്ടവന്റെ കൊക്കെയ്ൻ” എന്നറിയപ്പെടുന്ന ഷാബു/ഷാബോ എന്നത് ഏഷ്യയിലെ ചില ഭാഗങ്ങളിൽ വ്യാപകമായ നിയമവിരുദ്ധമായ മെത്താംഫെറ്റാമൈൻ മരുന്നിന്റെ പ്രാദേശിക പദമാണ്. മെത്താംഫെറ്റാമൈൻ (മെത്ത്) വളരെ ആസക്തിയുള്ള സിന്തറ്റിക് ഉത്തേജകമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi