റജബ് എർദോഗൻ ദോഹയിൽ; ഊഷ്മള സ്വീകരണം
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഔദ്യോഗിക ദ്വിദിന സന്ദർശനത്തിനായി ഇന്ന് ദോഹയിലെത്തി. തുർക്കി-ഖത്തർ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് യോഗത്തിൽ അദ്ദേഹം തുർക്കിയെ പ്രതിനിധീകരിക്കും. നാളെയാണ് യോഗം. യോഗത്തിന് മുന്നോടിയായുള്ള മിനിസ്റ്റീരിയാൽ പ്രിപ്പറേറ്ററി മീറ്റിങ്ങ് ഇന്ന് തുടങ്ങി.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എർദോഗനെയും സംഘത്തെയും ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, തുർക്കിയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ അൽതാനി, തുർക്കി അംബാസഡർ തുടങ്ങിയവർ സ്വീകരിച്ചു.
1972 മുതൽ സഖ്യകക്ഷികളായ ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സന്ദർശനത്തിൽ ഊഷ്മളമാവും. കഴിഞ്ഞ വർഷങ്ങളിൽ, പ്രത്യേകിച്ചും 2017 ൽ സൗദിയുടെ നേതൃത്വത്തിൽ ജിസിസി രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, ഖത്തർ-തുർക്കി ബന്ധം കൂടുതൽ ശക്തിപ്പെട്ടിരുന്നു