Qatar

ആവേശമായി EKWA ഖത്തറിന്റെ കായിക ദിനാഘോഷം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ദോഹ: ഖത്തർ ഗവൺമെന്റ് വർഷം തോറും കൊണ്ടാടുന്ന ദേശീയ കായിക ദിനത്തിന് (Qatar National Sports Day) ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എടത്തല വെൽഫെയർ അസോസിയേഷൻ (EKWA) ഖത്തർ കായിക ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ഖത്തറിൽ വസിക്കുന്ന ജനങ്ങളുടെ ആരോഗ്യ-ജീവിത നിലവാരം ഉയർത്തുക, കായിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

2026 ഫെബ്രുവരി 10-ന് ഉച്ചയ്ക്ക് 3:00 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ EKWA മുൻ പ്രസിഡന്റും സ്പോർട്സ് വിംഗ് കൺവീനറുമായ അബൂ മുനീർ ഉദ്ഘാടനം ചെയ്തു. EKWA വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷഫീർ സിദ്ധീഖ് സ്വാഗതവും ട്രഷറർ ഷഫീർ അടിമ നന്ദിയും രേഖപ്പെടുത്തി.

സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി വിവിധ വിഭാഗങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്ത മത്സരങ്ങൾ കാണികളിലും വലിയ ആവേശം നിറച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ കൂടാതെ, പുറത്തുനിന്നുള്ള നിരവധി ആളുകളും മത്സരങ്ങളിൽ പങ്കുചേരാൻ താത്പര്യം പ്രകടിപ്പിച്ചത് പരിപാടിയുടെ മാറ്റ് കൂട്ടി.

വിജയികൾക്കും പങ്കെടുത്ത കുടുംബങ്ങൾക്കുമായി EKWA ലേഡീസ് വിംഗ് അംഗങ്ങളായ നീനു ഫഹദ്, സബീന അബ്ദുൽ അസീസ്, അസീസ സഫീർ, റസിയ അൽത്താഫ് എന്നിവരും അബൂ മുനീർ, അബ്ദുൾ അസീസ്, ഷരീഫ് സകരിയ എന്നിവരും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. കൈനിറയെ സമ്മാനങ്ങളും സ്പോർട്സ് ഡേയുടെ ആവേശവുമായി സംതൃപ്തിയോടെയാണ് ഓരോ കുടുംബവും മടങ്ങിയത്. കായിക ദിനാഘോഷങ്ങളിൽ പങ്കുചേർന്ന മുഴുവൻ ആളുകൾക്കും EKWA എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Related Articles

Back to top button