ഖത്തറിലെ ഏറ്റവും വലിയ ഈദ് ഗാഹായി എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി നിർമ്മിച്ച എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് അൽ ഫിത്തർ നമസ്കാരത്തിൽ ഇന്നലെ ഒത്തുകൂടിയത് ആയിരക്കണക്കിന് വിശ്വാസികൾ.
മിനറെറ്റീൻ സെന്റർ എന്നറിയപ്പെടുന്ന എജ്യുക്കേഷൻ സിറ്റി മസ്ജിദാണ് ഈദ് ഗാഹിന് വേദിയായത്. സ്റ്റേഡിയത്തിൽ ആദ്യമായാണ് പെരുന്നാൾ നമസ്‌കാരവും നടക്കുന്നത്.
ഈദ് അൽ ഫിത്തറിനായി അനുവദിച്ച 590 പള്ളികളിലും മറ്റ് സ്ഥലങ്ങളിലും ഏറ്റവും വലിയ പ്രാർത്ഥനാ വേദികളിലൊന്നായും എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം മാറി. ഫിഫ ലോകകപ്പ് സമയത്ത് 8 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച വേദിയായിരുന്നു ഇത്.
പ്രാർത്ഥനയെത്തുടർന്ന്, മിനറെറ്റീൻ സെന്റർ ഈദ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുകയും ചെയ്തു. സിറ്റി സ്റ്റേഡിയത്തിലെ സന്ദർശകർക്കായി ചില ഭക്ഷണ വിതരണക്കാരും ഉണ്ടായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp