WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹയ്യ പ്ലാറ്റ്ഫോം വഴി വിസ നടപടികൾ: ഖത്തറിലേക്ക് സന്ദർശക വരവ് കൂടിയതായി റിപ്പോർട്ട്

ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ ലളിതമാക്കിയ വിസ നടപടിക്രമങ്ങൾ ഖത്തറിലേക്കുള്ള സന്ദർശക വരവ് വർധിപ്പിച്ചതായി റിപ്പോർട്ട്. 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായുള്ള വമ്പിച്ച അടിസ്ഥാന സൗകര്യ വികസനവും കഴിഞ്ഞ വർഷം ഫുട്ബോൾ മാമാങ്കത്തിന്റെ വിജയകരമായ ആതിഥേയത്വവും ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ സന്ദർശകരുടെ വരവ് 3.53 ദശലക്ഷമായി ഉയർത്തിയതായി ഖത്തർ ടൂറിസം പറഞ്ഞു.

ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ വിസിറ്റ് വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചത് രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയിൽ നിർണായകമായി.  

നിലവിൽ, ഖത്തർ 101 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. ബാക്കിയുള്ളവർക്ക് ഹയ്യ പ്ലാറ്റ്‌ഫോം വഴി ഇ-വിസ ലഭിക്കും.  ലോകകപ്പ് ആരാധകർക്ക് അനുവദിച്ച ഹയ്യ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ സർക്കാർ നീട്ടിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button