WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അറേബ്യൻ ഗൾഫിൽ ഉണ്ടായ ഭൂചലന പരമ്പര ഖത്തറിലും അനുഭവപ്പെട്ടു

ഇന്ന്, ഇറാനോട് അടുത്തുള്ള അറേബ്യൻ ഗൾഫിൽ ഉണ്ടായ ഭൂചലനങ്ങളുടെ ഒരു പരമ്പര, ഖത്തറിലെ ചില തീരപ്രദേശങ്ങളിലും അനുഭവപ്പെട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഖത്തർ സീസ്മിക് ഇൻഫർമേഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അറേബ്യൻ ഗൾഫിൽ 3.7 മുതൽ 5.2 ഡിഗ്രി വരെ തീവ്രതയുള്ള ഏഴ് ഭൂചലനങ്ങൾ ഉണ്ടായതായും ഖത്തറിലെ ചില തീരപ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.  

“ഇന്ന്, അറേബ്യൻ ഗൾഫിന്റെ (ഇറാൻ) കിഴക്കൻ ഭാഗത്ത് 3.7 മുതൽ 5.2 ഡിഗ്രി വരെ തീവ്രതയുള്ള ഭൂചലനങ്ങളുടെ ഒരു പരമ്പര (ഇതുവരെ ഏഴ് ഭൂകമ്പങ്ങൾ) ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചില തീരപ്രദേശങ്ങളിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.  ഖത്തറിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല,” റിപ്പോർട്ടിൽ പറയുന്നു.

ഭൂമിശാസ്ത്രപരമായി, അറേബ്യൻ ഫലകത്തിനും ഇറാനിയൻ ഫലകത്തിനും ഇടയിലുള്ള ടെക്റ്റോണിക് ചലനത്തിന്റെ ഫലമായാണ് ഈ ഭൂകമ്പങ്ങൾ സംഭവിക്കുന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഖത്തറിലെ താമസക്കാർക്ക് ഇത്തരം ഭൂകമ്പങ്ങൾ ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്നു വകുപ്പ് ഉറപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button