ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 27,000 ത്തോളം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഖത്തറിലേക്ക് അയച്ച പാഴ്‌സലിൽ നിന്ന് മൊത്തം 27,930 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.
ഹീറ്ററിനുള്ളിൽ മയക്കുമരുന്ന് ഗുളികകൾ നിറച്ചതായി സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ പാഴ്സലിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ ഒരു വീഡിയോ ക്ലിപ്പ് കസ്റ്റംസ് പങ്കിട്ടു, അവർ
കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള ദേശീയ കാമ്പയിനിൽ (കാഫിഹ്) പങ്കെടുക്കാൻ കസ്റ്റംസ് ജനറൽ അതോറിറ്റി ഒരിക്കൽ കൂടി എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും അഭ്യർത്ഥിച്ചു.
നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസ് ഔദ്യോഗിക ഇമെയിലിലൂടെയോ 16500 എന്ന കോളിലൂടെയോ നൽകാം. മറ്റ് ലംഘനങ്ങൾക്കൊപ്പം കസ്റ്റംസ് ഡോക്യുമെൻ്റുകളിലും ഇൻവോയ്സുകളിലും കൃത്രിമം നടത്തുന്നതും ഇത് വഴി റിപ്പോർട്ട് ചെയ്യാനാവും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD