Qatar

ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് ഖത്തർ സായുധ സേന

ദോഹ: ഇറാനിൽ നിന്ന് ഖത്തറിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ബുധനാഴ്ചയാണ് സംഭവം നടന്നത്.

​7 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ ഖത്തർ സായുധ സേന ഈ ആക്രമണങ്ങളെ വിജയകരമായി തടയുകയും നിർവീര്യമാക്കുകയും ചെയ്തു.

​”ദൈവാനുഗ്രഹത്താൽ നമ്മുടെ സായുധ സേന എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ചു,” എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Back to top button