റേസിംഗ് വിഡിയോ വൈറൽ, ഡ്രൈവർമാർക്ക് ഖത്തർ ട്രാഫിക്കിന്റെ പിടി വീണു
ഖത്തറിൽ കാറുകൾ ഉപയോഗിച്ച് റേസിംഗ് നടത്തിയ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ട റേസിംഗ് വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
2 വാഹനങ്ങളും പിടിച്ചെടുക്കുകയും ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ എന്നീ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ ചിത്രങ്ങളും അധികൃതർ ട്വിറ്ററിൽ നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവരെയും കാൽനട യാത്രക്കാരെയും സംരക്ഷിക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നു ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് ആവർത്തിച്ചു.
بالاشارة الى المقطع المُتداول حول قيام مركبتين بالتسابق، نُفيدكم علماً بأنه تم ضبط المركبات وأتخاذ الإجراءات القانونية ضد قائديها .
— الإدارة العامة للمرور (@trafficqa) September 5, 2021
كما تُهيب الإدارة العامة للمرور قائدي المركبات بالإلتزام بالقوانين المرورية ، رافقتكم السلامة . #مرور_قطر pic.twitter.com/lP1hTZgenI