2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ വിജയത്തെത്തുടർന്ന് ഒരു പ്രധാന സ്പോർട്സ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉയർത്തിക്കാട്ടുന്ന ട്രാൻസിറ്റ് ടൂറുകളുടെ പരമ്പരയിലേക്ക് ഡിസ്കവർ ഖത്തർ (ഡിക്യു) പുതിയ പദ്ധതികൾ ആരംഭിച്ചു.
ഖത്തർ ലോകകപ്പിലെ സ്റ്റേഡിയങ്ങളിലൂടെ സഞ്ചരിക്കാൻ ഖത്തറിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരെ അനുവദിക്കുന്ന പദ്ധതിയാണ് അതിൽ പ്രധാനം.
അൽ തുമാമ, എജ്യുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ, ലുസൈൽ ഐക്കണിക് സ്റ്റേഡിയം, പൂർണമായ ഡിഅസംബ്ലിങ്ങിന് മുൻപുള്ള സ്റ്റേഡിയം 974 എന്നിവയിലൂടെയുള്ള ചുറ്റിക്കറങ്ങലാണ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഗൈഡഡ് കോച്ച് ടൂറുകൾ യാത്രക്കാർക്ക് ഖത്തറിന്റെ വാസ്തുവിദ്യാ വിസ്മയങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു.
Discover Qatar World Cup സ്റ്റേഡിയം ടൂർ, യാത്രക്കാർക്ക് ദോഹയിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് വരെ ഓൺലൈനായോ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഡ്യൂട്ടി ഫ്രീ പ്ലാസയിലെ ഖത്തർ ടൂറിസം/ഡിസ്കവർ ഖത്തർ കിയോസ്കിൽ ഓഫ്ലൈനായോ ബുക്ക് ചെയ്യാം – https://www.discoverqatar.qa/transit-exclusive-world-cup-stadiums-tour
ടൂറിന്റെ നിരക്ക് മുതിർന്ന ഒരാൾക്ക് 42 ഡോളറും 12 വയസ്സിന് താഴെയുള്ള കുട്ടിക്ക് 21 ഡോളറും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യവുമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ