ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡിട്ട് ദോഹ തുറമുഖം
നവീകരിച്ച ദോഹ തുറമുഖം ലോകകപ്പിന് ശേഷവും വിനോദസഞ്ചാരികളെയും കപ്പലുകളെയും ആകർഷിക്കുന്നു. ഏപ്രിലിൽ, ദോഹ തുറമുഖം റെക്കോഡ് ടൂറിസ്റ്റ് സീസൺ കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തി, 273,666 സന്ദർശകരുടെ വരവ് രേഖപ്പെടുത്തി – 55 ക്രൂയിസുകളിൽ, മുൻ സീസണിനെ അപേക്ഷിച്ച് 62% വർദ്ധനവ്. ദോഹയിൽ നിന്ന് ആരംഭിച്ച യാത്രകളിൽ ഏകദേശം 19,400 വിനോദസഞ്ചാരികൾ പങ്കെടുത്തതായും റിപ്പോർട്ട് പറയുന്നു.
നിലവിൽ ദോഹ തുറമുഖത്തെ പുതിയ പാസഞ്ചർ ടെർമിനലിൽ പ്രതിദിനം 12,000 പേർക്ക് യാത്ര ചെയ്യാനാവും.
“ദോഹ തുറമുഖം ഇപ്പോഴും നിരവധി സമുദ്ര സഞ്ചാരികളെ ആകർഷിക്കുന്നു. ടൂറിസം അതോറിറ്റിയുമായി ഏകോപിപ്പിച്ച് ‘ടൂറിസ്റ്റ് സീസൺ’ എന്ന് വിളിക്കപ്പെടുന്ന ഒരു കാലഘട്ടമുണ്ട്, കൂടാതെ നിശ്ചിത കാലയളവിൽ യാത്രാ കപ്പലുകൾ ദിനേന തുറമുഖത്തെത്തുന്നു,” മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. അബ്ദുൾഹാദി അൽ സഹ്ലി വെളിപ്പെടുത്തി.
കടൽ തുറമുഖങ്ങളിൽ കർശനമായ പരിശോധനാ പ്രക്രിയകളാണ് ജിഎസി പിന്തുടരുന്നതെന്നും ഡോ. അൽ സാഹ്ലി കൂട്ടിച്ചേർത്തു. എക്‌സ്-റേ മെഷീൻ ഉപയോഗിച്ച് എല്ലാ യാത്രക്കാരുടെയും സാധനങ്ങൾ പരിശോധിച്ച് സ്‌ക്രീൻ ചെയ്യുന്നുണ്ടെന്നും ആവശ്യമായ രേഖകൾ ശേഖരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഗ്രീൻ ലൈനിലെ സാധനങ്ങൾക്കും അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ പ്രോഗ്രാമിൽ എൻറോൾ ചെയ്തിട്ടുള്ള കമ്പനികളുടെ സാധനങ്ങൾക്കും മുൻഗണന നൽകി വരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi