Qatar
QR30 ന് റമദാൻ സ്പെഷ്യൽ വീക്ക്ലി പാസ് പുറത്തിറക്കി ദോഹ മെട്രോ
വിശുദ്ധ റമദാൻ മാസത്തിൻ്റെ ഭാഗമായി, ദോഹ മെട്രോയും ലുസൈൽ ട്രാമും പുതിയ സ്പെഷ്യൽ വീക്ക്ലി പാസ് പ്രഖ്യാപിച്ചു. വെറും QR30-ന് അൺലിമിറ്റഡ് റൈഡുകൾ ആണ് പാസ് വാഗ്ദാനം ചെയ്യുന്നത്. പാസ് ഇന്ന്, മാർച്ച് 11, 2024, മുതൽ ഏപ്രിൽ 11 വരെ ലഭ്യമാകും.
റമദാൻ വീക്ക്ലി പാസിലൂടെ യാത്രക്കാർക്ക് 30 QAR നിരക്കിൽ 7 ദിവസത്തേക്ക് അൺലിമിറ്റഡ് റൈഡുകൾ ആസ്വദിക്കാനാവും. എല്ലാ സ്റ്റേഷനുകളിലെയും ട്രാവൽ കാർഡ് വെൻഡിംഗ് മെഷീനുകളിൽ നിന്ന് പാസ് വൈൻഡ് ചെയ്യാം.
അതേസമയം, റമദാനിൽ മെട്രോ, ട്രാം സർവീസുകൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 1 വരെയും നീട്ടുമെന്ന് ഖത്തർ റെയിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD