ദോഹ ഫിലിം ഫെസ്റ്റിവൽ 2025 ന് തുടക്കമായി

ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഖത്തറിന്റെ ആഗോള സിനിമാ വേദിയായ ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2025 ന് തുടക്കമായി. കൗതർ ബെൻ ഹാനിയയുടെ ദി വോയ്സ് ഓഫ് ഹിന്ദ് റജാബാണ് പ്രദർശിപ്പിച്ച ആദ്യചിത്രം.
കത്താറ കൾച്ചറൽ വില്ലേജ്, മുഷൈരിബ് ഡൗണ്ടൗൺ ദോഹ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവിടങ്ങളിലായി നടക്കുന്ന ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കളെയും കലാകാരന്മാരെയും പ്രേക്ഷകരെയും ഒന്നിപ്പിക്കുന്ന സജീവമായ സാംസ്കാരിക ഇടമാക്കി ദോഹയെ മാറ്റും.
300,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന സമ്മാനങ്ങളോടെ, DFF-ൽ നാല് പ്രധാന മത്സര വിഭാഗങ്ങൾ, പ്രത്യേക പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, ഗീക്ക്ഡം, മറ്റ് കമ്മ്യൂണിറ്റി ഇവന്റുകൾ എന്നിവ ഉൾപ്പെടുന്നു.
ഖത്തറിലെ പ്രശസ്ത സംഗീതജ്ഞയായ ഡാന അൽ ഫർദാനും കത്താറ സ്റ്റുഡിയോസും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയും ചേർന്നാണ് ഫെസ്റ്റിവലിന്റെ ഒറിജിനൽ തീം സോംഗ് രചിച്ചിരിക്കുന്നത്.
കത്താറ, മീഡിയ സിറ്റി ഖത്തർ ഫിലിം കമ്മിറ്റി, വിസിറ്റ് ഖത്തർ എന്നിവയാണ് പ്രധാന പങ്കാളികൾ.




