ദോഹ എക്‌സ്‌പോ 2023: വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു
ദോഹ എക്സ്പോയുടെ വോളണ്ടിയർ പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചതായി എക്‌സ്‌പോ 2023 ദോഹയുടെ ഔദ്യോഗിക സ്രോതസ്സുകൾ അറിയിച്ചു.
ഈ ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം: https://bit.ly/454SXeA
എക്‌സ്‌പോ 2023 ദോഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വോളണ്ടിയർ പ്രോഗ്രാമിന്റെ മാനദണ്ഡം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവ ഉൾപ്പെടുന്നു: ഈ വർഷം സെപ്റ്റംബർ 1-ന് അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം; അപേക്ഷകന് 6 മാസത്തേക്ക് പ്രതിമാസം 7 മുതൽ 8 ദിവസം വരെ സന്നദ്ധസേവനം നടത്താൻ ആവണം; അപേക്ഷകൻ ഖത്തറിൽ താമസിക്കുന്ന ആളായിരിക്കണം; മോട്ടിവേറ്റിങ് ആയ വ്യക്തിത്വം ഉണ്ടായിരിക്കണം.
2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ശേഷം രാജ്യത്ത് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് എക്‌സ്‌പോ ദോഹ. അൽ ബിദ്ദ പാർക്കിൽ ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 3 ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയാണ് പരിപാടി.
ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രി 2023, ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ ഖത്തർ, ഖത്തർ ഗ്രാൻഡ് പ്രിക്‌സ് മോട്ടോജിപി, എഎഫ്‌സി ഏഷ്യൻ കപ്പ് എന്നിവയുൾപ്പെടെ ഒക്‌ടോബർ മുതൽ ഖത്തറിൽ നടക്കുന്ന നിരവധി വലിയ ഇവന്റുകളും ഈ സമയത്ത് ഉണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j