Qatar
ഒക്ടോബറിൽ ഖത്തറിൽ ഡീസൽ വില കൂടും
ഖത്തറിലെ സർക്കാർ ഇന്ധന കമ്പനിയായ ഖത്തർ പെട്രോളിയം ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പർഗ്രേഡ്, പ്രീമിയം പെട്രോളുകൾക്ക് സെപ്റ്റംബറിലെ അതേ വില തുടരും. ഡീസലിന് നേരിയ തോതിൽ വില വർധിച്ചിട്ടുണ്ട്.
സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാലും പ്രീമിയത്തിന് 2.05 റിയാലുമായിരിക്കും ഒക്ടോബറിലും വില.
ഡീസലിന് സെപ്റ്റംബറിലേതിനെക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 1.95 റിയാൽ ആയിട്ടുണ്ട്.
Qatar Petroleum announces the diesel and gasoline prices for the month of October 2021#QP #QatarPetroleum #Qatar #fuel #gasoline #diesel pic.twitter.com/WNebOG7e1q
— Qatar Petroleum (@qatarpetroleum) September 30, 2021