ഡയറി-ഫ്രീ കിവിഗാർഡൻ കോക്കനട്ട് യോഗർട്ട് ഡ്രോപ്പിന്റെ നിശ്ചിത ബാച്ച് ഉത്പന്നങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ചു. ‘ഡയറി-ഫ്രീ” എന്നവകാശപ്പെടുന്ന ഉത്പന്നത്തിൽ പാലിന്റെ അംശം കലർന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.
കിവിഗാർഡൻ ഉൽപ്പന്നത്തിൽ പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി നെറ്റ്‌വർക്കിൽ (ഇൻഫോസാൻ) നിന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന് അറിയിപ്പ് ലഭിച്ചിരുന്നു.
പിൻവലിച്ച ബാച്ചുകൾ 6237111, 6237163 എന്നിവയാണ്. അവ യഥാക്രമം 2025 മെയ് 9, ജൂൺ 9 എക്സ്പെയറി തീയതികൾ ഉള്ളവയാണ്..
ഉൽപന്നത്തിൽ അലർജിക്ക് കാരണമാവുന്ന പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി അറിയിപ്പ് വ്യക്തമാക്കി. അതേസമയം പ്രോഡക്ട് ലേബൽ ഇത് പാലുൽപ്പന്ന രഹിത വസ്തുവാണെന്നു അവകാശപ്പെടുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിതരണക്കാർക്കും സൂപ്പർമാർക്കറ്റുകൾക്കും രാജ്യത്തെ എല്ലാ ഔട്ട്‌ലെറ്റുകൾക്കും ഉൽപ്പന്നം വിപണിയിൽ നിന്ന് ഉടനടി പിൻവലിക്കാൻ മന്ത്രാലയം സർക്കുലർ നൽകി. കൂടുതൽ മുൻകരുതൽ നടപടിയായി വിൽപ്പന കേന്ദ്രങ്ങൾ ഉൽപ്പന്നം ഇല്ലാത്തതാണെന്ന് ഉറപ്പാക്കാനും ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.
പാലിനോട് അലർജിയുള്ള ഉപഭോക്താക്കൾ, സൂചിപ്പിച്ച ബാച്ച് നമ്പറുകളിലോ തീയതികളിലോ വാങ്ങിയ സാധനങ്ങൾ ഔട്ട്‌ലെറ്റുകളിൽ തിരികെ നൽകാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD