WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഡിസംബർ 31: നാളേക്ക് ഖത്തറിൽ ഓർമിക്കേണ്ട 3 സുപ്രധാന കാര്യങ്ങൾ

2021 ന്റെ അവസാനദിനമായ നാളെ, ഖത്തറിൽ 3 പ്രധാന വിഷയങ്ങളിൽ അനുവദിച്ചിരിക്കുന്ന അവസാന ദിനം കൂടിയാണ്. അവ താഴെ പറയുന്നു:

1) കാലാവധി തീർന്ന ഖത്തരി നോട്ടുകൾ മാറിയെടുക്കാനുള്ള അവസാന ദിവസം: 2020 ഡിസംബർ 18 ന് പുറത്തിറക്കിയ അഞ്ചാം സീരീസ് ഖത്തരി ബാങ്ക്നോട്ടുകൾക്ക് മുൻപുള്ള നോട്ടുകൾ ഡിസംബർ 31 ന് ശേഷം പ്രയോജന രഹിതമാകും. ബ്രാഞ്ചിൽ നിന്നോ എടിഎം/ഐടിഎം/ബിഡിഎം മെഷീനുകളിൽ നിന്നോ നോട്ടുകൾ മാറിയെടുക്കണമെന്നു ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

2) അനധികൃത താമസക്കാർക്ക് ഒത്തു തീർപ്പിനുള്ള അവസാന ദിവസം: ഖത്തറിൽ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്കുള്ള ഒത്തുതീർപ്പ് ‘ഗ്രേസ് പിരീഡ്’ നാളെ വരെയാണ്. 50% പിഴയിളവും ലഭിക്കും. സെർച്ച് ആന്റ് ഫോളോ അപ് ഡിപ്പാർട്ട്‌മെന്റിലോ (സലാൽ റോഡ്) മറ്റു സേവന കേന്ദ്രങ്ങളിലോ എത്തി നടപടികൾ പൂർത്തിയാക്കാം. റെസിഡൻസി പുതുക്കാനും കമ്പനി മാറാനും ഉൾപ്പെടെ ഇതിലൂടെ സാധിക്കും.

3) ഖത്തറിൽ കമ്പനികൾക്ക്, 2020 വർഷത്തെ ടാക്‌സ് റിട്ടേണുകൾ സമർപ്പികാനുള്ള നീട്ടിയ കാലാവധി അവസാനിക്കുന്ന ദിവസവും ഡിസംബർ 31 ആണ്. എന്നാൽ പൂർണമായും ഖത്തരി പൗരന്റെ ഉടമസ്ഥതയിലോ ജിസിസി റസിഡന്റ്‌സിന്റെ ഉടമസ്ഥതയിലോ ഉള്ള കമ്പനികൾക്ക് മാത്രമാണ് ഇത് ബാധകം. ഖത്തറിലെ വിദേശ പങ്കാളിത്തമുള്ള കമ്പനികൾക്കുള്ള ഡെഡ്‌ലൈൻ ജൂണിൽ അവസാനിച്ചിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button