ഹമദ് വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് ഗുളികകൾ പിടികൂടി കസ്റ്റംസ്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു യാത്രക്കാരനിൽ നിന്ന് 150 ഓളം നിരോധിത മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ഞായറാഴ്ച അറിയിച്ചു.
ഒരു കൂട്ടം മരുന്നുകൾക്കിടയിൽ യാത്രക്കാരന്റെ പെട്ടിയ്ക്കുള്ളിൽ നിന്നാണ് ഗുളികകൾ കണ്ടെത്തിയത്.
https://twitter.com/Qatar_Customs/status/1475030841059328000?t=W4fMk-t1BOa6EohBXfiwCA&s=19
മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകൾ ഖത്തറിലെ യാത്രക്കാർ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് നേരത്തെ മുതലേ അറിയിച്ചു വരുന്നുണ്ട്.
ചില മയക്കുമരുന്നുകൾ ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കാമെങ്കിലും അത് ഖത്തറിൽ നിരോധിച്ചിരിക്കാൻ സാധ്യതയുണ്ട്. Lyrica, Teamadol, Alprazolam (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codene, Methadone, Pregabaline തുടങ്ങിയവ രാജ്യത്ത് നിരോധനമുള്ള മരുന്നുകളാണ്.