Qatar
ഖത്തറിലെ പെട്രോൾ പമ്പുകളിൽ ഇനി മദ്യം ലഭിക്കും! അഭ്യൂഹങ്ങൾക്കെതിരെ വുഖൂദ്
ഖത്തറിലെ ഇന്ധന സംഭരണ, വിതരണ കമ്പനിയായ വുഖൂദ് പെട്രോൾ സ്റ്റേഷനുകളിൽ, മദ്യവിൽപ്പനയ്ക്ക് ലൈസൻസ് നൽകിയതായി പ്രചരിച്ച അഭ്യൂഹങ്ങളെ നിഷേധിച്ച് വുഖൂദ് അധികൃതർ രംഗത്തെത്തി. ഇങ്ങനെ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നു വുഖൂദ് ട്വിറ്ററിൽ വ്യക്തമാക്കി.
— WOQOD وقود (@QatarFuel_Woqod) December 26, 2021
വുഖൂദ് പെട്രോൾ സ്റ്റേഷനുകളിൽ നിന്ന് ഇനി മുതൽ മദ്യം ലഭിക്കുമെന്നും ഇതിനായുള്ള ലൈസൻസ് അധികൃതർ നൽകിത്തുടങ്ങി എന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹം.