2024-2030 സ്ട്രേറ്റജിക് പ്ലാൻ വെളിപ്പെടുത്തി ഖത്തർ കസ്റ്റംസ്

ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് തങ്ങളുടെ 2024-2030 സ്ട്രേറ്റജിക് പ്ലാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. സമൂഹത്തെ സംരക്ഷിക്കുന്നതിലും, ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും, കസ്റ്റംസ് സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഊന്നൽ നല്കിക്കൊണ്ടുള്ളതാണ് പുതിയ പദ്ധതി.
മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും ഖത്തർ ദേശീയ ദർശനം 2030 ന്റെ സാക്ഷാത്കാരത്തിന് സംഭാവന നൽകുന്നതുമായ ഒരു റോഡ്മാപ്പിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.
“സെക്യൂർ & സ്മാർട്ട് കസ്റ്റംസ് – പ്രാദേശിക നേതൃത്വം – ആഗോള മത്സരക്ഷമത” എന്ന മുദ്രാവാക്യം പദ്ധതി മുന്നോട്ട് വെക്കുന്നു.
ദേശീയ സുരക്ഷ വർദ്ധിപ്പിച്ചുകൊണ്ട്, പ്രാദേശിക സമൂഹത്തെ സംരക്ഷിക്കുന്നതിലൂടെ, നിയമാനുസൃത വ്യാപാരം സുഗമമാക്കുന്നതിലൂടെ, സ്റ്റേറ്റ് ട്രഷറിക്ക് വരുമാനം നൽകുന്നതിലൂടെ, വാണിജ്യ ഡാറ്റ ശേഖരിക്കുന്നതിലൂടെ സുസ്ഥിര വികസന ആവശ്യകതകൾ നിറവേറ്റുന്ന നൂതനമായ കസ്റ്റംസ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചുള്ള ഒരു ദൗത്യത്തിലാണ് 2024-2030 സ്ട്രേറ്റജിക് പ്ലാൻ നിർമ്മിച്ചിരിക്കുന്നത്.




