Qatar
ക്രൂയിസ് സീസണിന് തുടക്കം; എംഎസ്‌സി യൂറിബിയ ദോഹയിലെത്തി

2025/2026 ക്രൂയിസ് സീസണിന്റെ തുടക്കം കുറിച്ചുകൊണ്ട്, ഓൾഡ് ദോഹ പോർട്ട് ടെർമിനലിൽ ഞായറാഴ്ച ആഡംബര ക്രൂയിസ് കപ്പലായ എംഎസ്‌സി യൂറിബിയ എത്തി.
5,000 യാത്രക്കാരേയും 1,676 അംഗങ്ങളുള്ള ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് എംഎസ്‌സി ക്രൂയിസസിന്റെ രാജകീയ കപ്പലായ എംഎസ്‌സി യൂറിബിയയുടെ വരവ്.
എംഎസ്‌സി ഷിപ്‌സിലെ ഏറ്റവും പുതിയതും വലുതുമായ കപ്പലുകളിൽ ഒന്നാണിത്. 331 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള ഈ ക്രൂയിസ്, 6,327 അതിഥികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ്. ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ യാത്രകൾക്കായി ദ്രവീകൃത പ്രകൃതിവാതകമാണ് (എൽഎൻജി) കപ്പ് ഇന്ധനമായി ഉപയോഗിക്കുന്നത്.
2026 മെയ് വരെ നീണ്ടുനിൽക്കുന്ന ക്രൂയിസ് സീസണിലുടനീളം ഓൾഡ് ദോഹ തുറമുഖത്തെ ടെർമിനലിൽ കപ്പൽ 22 ഷെഡ്യൂൾഡ് കോളുകൾ നടത്തുമെന്ന് മവാനി ഖത്തർ പറഞ്ഞു.




