ഖത്തറിൽ ജനുവരി 8 മുതൽ നിലവിൽ വന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ, കഴിഞ്ഞ 12 മാസത്തിനിടയിൽ കോവിഡ് ബാധിച്ച് മാറിയ ആളുകൾക്കും വാക്സിനേഷൻ എടുത്ത ആളുകളുടെ അതേ പ്രത്യേകാവകാശങ്ങൾ ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം വന്ന് മാറിയത് തെളിയിക്കാൻ, വ്യക്തികൾക്ക് അവരുടെ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ റിക്കവറി തീയതി കാണിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഫെബ്രുവരി 1 മുതൽ, വാക്സിനേഷൻ എടുത്ത ആളുകൾക്കും (രണ്ടാം ഡോസ്) രോഗം വന്ന് മാറിയവർക്കുമെല്ലാം പ്രതിരോധശേഷിയുടെ കാലാവധി 12 മാസത്തിൽ നിന്ന് 9 മാസമായി കുറയും. 9 മാസം പിന്നിട്ടിട്ടും ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ലെങ്കിൽ, ഇഹ്തിറാസിൽ നിന്ന് ഗോൾഡൻ ഫ്രെയിം പോകുകയും, വാക്സീൻ അവകാശങ്ങൾ നഷ്ടമാവുകയും ചെയ്യും.